Join Whatsapp Group. Join now!

പുതുവത്സര ദിനത്തില്‍ പ്ലാസ്റ്റിക്കിനെതിരെ പ്രതിജ്ഞയെടുത്ത് വെള്ളച്ചാല്‍ എംആര്‍എസ് വിദ്യാര്‍ത്ഥികള്‍

പുതുവത്സര ദിനത്തില്‍ പ്ലാസ്റ്റിക്കിനെതിരെ പ്രതിജ്ഞയെടുത്ത് വെള്ളച്ചാല്‍ മോഡല്‍ Kerala, News, Trikaripur, Pilicode panchayath, MRS students held awareness and pledges
തൃക്കരിപ്പൂര്‍: (my.kasargodvartha.com 02.01.2020) പുതുവത്സര ദിനത്തില്‍ പ്ലാസ്റ്റിക്കിനെതിരെ പ്രതിജ്ഞയെടുത്ത് വെള്ളച്ചാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. പ്രത്യേക അസംബ്ലി വിളിച്ചു ചേര്‍ത്താണ് പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണവും പ്രതിജ്ഞയും സംഘടിപ്പിച്ചത്.


ക്യാരിബാഗുകള്‍ ഉള്‍പ്പെടെ എല്ലാതരം പ്ലാസ്റ്റിക്കുകളും ഒഴിവാക്കും. നേരത്തെ തുടങ്ങിയ പെന്‍ഫ്രണ്ട് പദ്ധതിയിലൂടെ പ്ലാസ്റ്റിക്ക് പേനകള്‍ സമാഹരിക്കും. എസ്പിസി, ഹരിത ക്ലബ് എന്നിവ വഴി ബോധവത്കരണം നടത്തും.

പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ പി ഉദ്ഘാടനം ചെയ്തു. എംആര്‍എസ് സീനിയര്‍ സൂപ്രണ്ട് ബഷീര്‍ പി ബി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ വസന്തകുമാര്‍ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം നല്‍കി.

ഓലാട്ട് പി എച്ച് സി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷൈജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സജി കെ സ്വാഗത ഗാനം ആലപിച്ചു. രാജശ്രീ പി സംസാരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Trikaripur, Pilicode panchayath, MRS students held awareness and pledges

Post a Comment