Join Whatsapp Group. Join now!

തെയ്യംകെട്ട് മഹോത്സവം: ബ്രോഷര്‍ പ്രകാശനം ചെയ്തു

കൊളത്തൂര്‍ വലിയവീട് തറവാട് തെയ്യംകെട്ട് മഹോത്സവത്തോടനുബന്ധിച്ചുള്ള ബ്രോഷര്‍ പ്രകാശനം Kerala, News, Bedakam, Theyyamkettu Maholsavam: Brochure released
ബേഡകം: (my.kasargodvartha.com 23.12.2019) കൊളത്തൂര്‍ വലിയവീട് തറവാട് തെയ്യംകെട്ട് മഹോത്സവത്തോടനുബന്ധിച്ചുള്ള ബ്രോഷര്‍ പ്രകാശനം തറവാട്ട് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബേഡകം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ഉത്തംദാസ് കൊളത്തൂര്‍ ഗോപി കാരണവര്‍ക്ക് നല്‍കി നിര്‍വഹിച്ചു.

ചെയര്‍മാന്‍ സി കെ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ നാരായണന്‍ ചൂരിക്കോട്, ജനറല്‍ കണ്‍വീനര്‍ അഡ്വ. ബാലകൃഷ്ണന്‍ കെ, പഞ്ചായത്ത് മെമ്പര്‍ കുഞ്ഞിക്കണ്ണന്‍, മാലിങ്കന്‍ മുന്നാട്, ബേഡഡുക്ക പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാന്തകുമാരി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഹരിദാസ് കൊളത്തൂര്‍ സ്വാഗതവും അനില്‍കുമാര്‍ കാസര്‍കോട് നന്ദിയും പറഞ്ഞു. തറവാട്ടംഗങ്ങളും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.

ഉത്തരകേരളത്തിലെ ഈ വര്‍ഷത്തെ ആദ്യത്തെ വയനാട്ട് കുലവന്‍ തെയ്യംകെട്ട് മഹോത്സവം കൊളത്തൂര്‍ ഗ്രാമത്തില്‍ ഫെബ്രുവരിയിലാണ് നടക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Bedakam, Theyyamkettu Maholsavam: Brochure released

Post a Comment