Join Whatsapp Group. Join now!

കലയുടെയും രുചിയുടെയും വൈവിധ്യവുമായി 'കാസര്‍കോട് ഫ്ളീ മാര്‍ക്കറ്റ്' ശനിയാഴ്ച തുടങ്ങും

കലയുടെയും രുചിയുടെയും വൈവിധ്യവുമായി 'കാസര്‍കോട് ഫ്ളീ മാര്‍ക്കറ്റ്' ശനിയാഴ്ച തുടങ്ങും. Kerala, News, Kasaragod, The 'Kasaragod Flea Market' will start on Saturday
കാസര്‍കോട്: (my.kasargodvartha.com 21.12.2019) കലയുടെയും രുചിയുടെയും വൈവിധ്യവുമായി 'കാസര്‍കോട് ഫ്ളീ മാര്‍ക്കറ്റ്' ശനിയാഴ്ച തുടങ്ങും. എം ജി റോഡില്‍ ബെന്‍സറിന് സമീപം സജ്ജമാക്കുന്ന ഫ്ളീ സ്റ്റേഡിയത്തിലാണ് മൂന്ന് ദിവസങ്ങളിലായി പുതുമയാര്‍ന്ന പരിപാടി നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

21ന് വൈകീട്ട് വുമണ്‍സ് മീറ്റിന്റെ് ഫ്ളാഗ് ഓഫും അബു എക്സ് റോംഗ് അവതരിപ്പിക്കുന്ന റാപും സഫര്‍ബാന്‍ഡും നവാസ് കാസര്‍കോടിന്റെ ഖവാലിയും മജീഷ്യന്‍ ഭരതിന്റെ ലൈവ് മാജിക്കും ഉണ്ടായിരിക്കും. 22ന് ആറോയിന്‍ മ്യൂസിക് ബാന്‍ഡ്, ഐവ കിഡ്സ് റാംപ് വാക്ക്, കപ്പിള്‍ കണ്ടസ്റ്റ്, തബല, ഐവ നൃത്തം എന്നിവയും 23ന് ശ്രീജിത്ത് സ്വരലയ അവതരിപ്പിക്കുന്ന വയലിന്‍, ടീക്കോ സുറ്റുഡിയോവിന്റെ മ്യൂസിക് ബാന്‍ഡ്, അശ്വനിയും സംഘവും അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ ഡാന്‍സ്, റാപ് ഫ്യുഷന്‍, ഒപ്പന എന്നിവയും അരങ്ങേറും.

ഖാലിദ്ഷാന്‍, ഷഹ്സമാന്‍ തൊട്ടാന്‍, ഹാരിസ് അബൂബക്കര്‍, ബി കെ നവാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, The 'Kasaragod Flea Market' will start on Saturday

Post a Comment