Join Whatsapp Group. Join now!

പാന്‍ടെക്കിന് സംസ്ഥാന ഊര്‍ജ സംരക്ഷണ പുരസ്‌കാരം

ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുKerala, News, Energy saving award for Pantech
കാസര്‍കോട്: (my.kasargodvartha.com 15.12.2019) ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 2019ലെ സംസ്ഥാന ഊര്‍ജ സംരക്ഷണ പുരസ്‌കാരത്തിന് പാന്‍ടെക്ക് അര്‍ഹത നേടി. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഊര്‍ജ കിരണ്‍ പരിപാടിയിലൂടെ മാതൃകാപരമായ രീതിയില്‍ ഊര്‍ജ സംരക്ഷണ ബോധവല്‍ക്കരണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പാന്‍ടെക്ക് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.

ഡിസംബര്‍ 18ന് തിരുവനന്തപുരം എനര്‍ജി മാനേജ്‌മെന്റ് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി എം എം മണിയില്‍ നിന്ന് പാന്‍ടെക്ക് പ്രവര്‍ത്തകര്‍ പുരസ്‌കാരം ഏറ്റുവാങ്ങും.


Keywords: Kerala, News, Energy saving award for Pantech

Post a Comment