കാസര്‍കോട്: (www.kasaragodvartha.com 23.12.2019) ക്ഷീരവികസന വകുപ്പിന്റെയും കാസര്‍കോട് ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്തുകള്‍, മില്‍മ, കേരളഫീഡ്‌സ് എന്നിവരുടെ സഹകരണത്തോടെ ജില്ലാ ക്ഷീരകര്‍ഷക സംഗമം വിവിധ പരിപാടികളോടെ ഡിസംബര്‍ 26, 27 തീയതികളില്‍ ചിത്താരി ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ രാവണീശ്വരത്ത് വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ക്ഷീരകര്‍ഷക സംഗമത്തോടനുബന്ധിച്ച് ഹീഫര്‍ പാര്‍ക്ക്, ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ കം ഇന്‍ഫോര്‍മേഷന്‍ സെന്റര്‍ എന്നിവയുടെ ഉദ്ഘാടനം, കന്നുകാലി പ്രദര്‍ശനം, ഗവ്യ ജാലകം, ക്ഷീര കര്‍ഷകരെ ആദരിക്കല്‍, ക്ഷീര സഹകരണ സംഘങ്ങളെ ആദരിക്കല്‍, ക്ഷീര വികസന സെമിനാര്‍, ഡയറി എക്‌സ്‌പോ, വിവിധ മത്സരങ്ങള്‍ എന്നിവ നടത്തപ്പെടുന്നു.
റവന്യു-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. വനം -മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്യും. എംപി കെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, എം രാജഗോപാലന്‍, എം സി ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു ഐഎഎസ്, മറ്റു ത്രിതല പഞ്ചായത്ത് സാരഥികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ക്ഷീരസഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
26ന് രാവിലെ 7.30 മണിക്ക് സംഘാടക സമിതി ചെയര്‍മാന്‍ കെ വി കൃഷ്ണന്‍ പതാക ഉയര്‍ത്തും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടക്കുന്ന കന്നുകാലി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദാമോദരന്‍ പി നിര്‍വ്വഹിക്കും. കന്നുകാലി പ്രദര്‍ശനത്തോടനുബന്ധിച്ച് ക്ഷീരവികസന ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഗവ്യജാലകം പരിപാടി നടത്തും. തുടര്‍ന്ന് വിവിധ കലാകായിക മത്സരങ്ങള്‍ നടക്കും.
27ന് രാവിലെ ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജോഷി ജോസഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന സെമിനാറില്‍ 'ക്ഷീരമേഖലയിലെ നൂതന പ്രവണതകള്‍' എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ടി പി സേതുമാധവന്‍ ക്ലാസെടുക്കും.
തുടര്‍ന്ന് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ പൊതുസമ്മേളനം മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്യും. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശ്രീകുമാര്‍ എസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് റിപ്പോര്‍ട്ട് അവതരിപ്പിക്കും. എംപി കെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ജില്ലയിലെ എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, തുടങ്ങിയ പ്രമുഖര്‍ വിവിധ സമ്മാനദാനങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കും. ജില്ലയിലെ 141 ക്ഷീര സഹകരണ സംഘങ്ങളുടെ പ്രതിനിധികളും, പ്രമുഖ ക്ഷീരകര്‍ഷകരും ക്ഷീരകര്‍ഷക സംഗമത്തില്‍ പങ്കെടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Dairy department Kasaragod dist conference on 26th and 27th < !- START disable copy paste -->