Join Whatsapp Group. Join now!

പ്രധാനാധ്യാപകന് പിറന്നാള്‍ സമ്മാനമായി പൂര്‍വ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് സമ്മാനിച്ചത് വാട്ടര്‍ കൂളര്‍

പ്രധാനാധ്യാപകന് പിറന്നാള്‍ സമ്മാനമായി പൂര്‍വ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് സമ്മാനിച്ചത് വാട്ടര്‍ കൂളര്‍. Kerala, News, Udma, GHSS Udma, Old student, Headmaster, B'day Gift for HM by old students
ഉദുമ: (my.kasargodvartha.com 07.12.2019) പ്രധാനാധ്യാപകന് പിറന്നാള്‍ സമ്മാനമായി പൂര്‍വ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് സമ്മാനിച്ചത് വാട്ടര്‍ കൂളര്‍. ഉദുമ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി വി മധുസൂദനന്റെ 50ാം പിറന്നാള്‍ ദിനത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥികളാണ് സ്‌കൂളിന് വാട്ടര്‍ കൂളര്‍ സമ്മാനമായി നല്‍കിയത്.

2002-04 വര്‍ഷത്തെ പ്ലസ്ടു ഹ്യുമാനിറ്റീസ് ബാച്ച് വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് 15 വര്‍ഷത്തിന് ശേഷമുള്ള ഒത്തുചേരലിനോടനുബന്ധിച്ച് അരലക്ഷം രൂപ ചെലവില്‍ വാട്ടര്‍ കൂളര്‍ സംവിധാനം നല്‍കിയത്.

ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ ടി വി മധുസൂദനന്‍ നിര്‍വഹിച്ചു. ഹയര്‍സെക്കന്‍ഡറി സീനിയര്‍ അസിസ്റ്റന്റ് ടി വി അഷ്റഫ്, ഹൈസ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ജയന്തി അശോക്, സ്റ്റാഫ് സെക്രട്ടറിമാരായ യു കെ സക്കരിയ, കെ കെ കുഞ്ഞിരാമന്‍, അസീസ്, പൂര്‍വ വിദ്യാര്‍ത്ഥി ഭാരവാഹികളായ ഹൈദര്‍ അലി പാക്യാര, അനു, മുഹമ്മദ്കുഞ്ഞി എരോല്‍, അശോകന്‍ പാലക്കുന്ന്, റഫീഖ് തിരുവക്കോളി തുടങ്ങിയവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Udma, GHSS Udma, Old student, Headmaster, B'day Gift for HM by old students

Post a Comment