Join Whatsapp Group. Join now!

അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികള്‍

അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായിKerala, News, Ajanur Panchayath Muslim League office bearers, Kasargod, Politics, IUML, Muslim League.
കാഞ്ഞങ്ങാട്: (my.kasargodvartha.com 15.12.2019) അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സലീം ബാരിക്കാടിനെയും ജനറല്‍ സെക്രട്ടറിയായി ഉനൈസ് മുബാറക്കിനെയും ജസീര്‍ മാണിക്കോത്തിനെ ട്രഷററായും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: മുസമ്മില്‍ അതിഞ്ഞാല്‍ (സീനിയര്‍ വൈസ് പ്രസിഡന്റ്), മുസ്തഫ ചിത്താരി, സഹദ് പാലായി (വൈസ് പ്രസിഡന്റുമാര്‍), നബീല്‍ മുക്കൂട്, ഐ എം കെ നൗഷാദ് ഇക്ബാല്‍ നഗര്‍ (സെക്രട്ടറിമാര്‍).

മാണിക്കോത്തെ പഞ്ചായത്ത് ലീഗ് ഓഫിസില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്‍, മുബാറക് ഹസൈനാര്‍ ഹാജി, ഹമീദ് ചേരക്കാടത്ത്, അഷ്റഫ് എടനീര്‍, ടി ഡി കബീര്‍, പി എം ഫാറൂഖ്, നൗഷാദ് കൊത്തിക്കാല്‍, ശംസുദ്ദീന്‍ കൊളവയല്‍, നൗഷാദ് എം പി, ഇല്യാസ് യു വി, അയ്യൂബ് ഇക്ബാല്‍ നഗര്‍, നദീര്‍ കൊത്തിക്കാല്‍, റിയാസ് മുക്കൂട്, ഫൈസല്‍ ചിത്താരി, ഷൗക്കത്ത് അതിഞ്ഞാല്‍, ഉമ്മര്‍ സൗത്ത് ചിത്താരി, മുഹമ്മദലി പീടികയില്‍, ജംഷീദ് ചിത്താരി, ജാബിര്‍ ചിത്താരി എന്നിവര്‍ സംസാരിച്ചു.


Keywords: Kerala, News, Ajanur Panchayath Muslim League office bearers, Kasargod, Politics, IUML, Muslim League.

Post a Comment