Join Whatsapp Group. Join now!

കെപിഎല്‍ സീസണ്‍-2: ടീം നടുക്കുന്നിയന്‍സ് ജേതാക്കള്‍

യുഎഇ ഷാര്‍ജ അല്‍ ബത്തായ ഗ്രൗണ്ടില്‍ നടന്ന കാറഡുക്ക പ്രീമിയര്‍ ലീഗില്‍ ടീം നടുക്കുന്നിയന്‍സ് News, Kerala, Sports, UAE,
ദുബൈ:(my.kasargodvartha.com 03/11/2019) യുഎഇ ഷാര്‍ജ അല്‍ ബത്തായ ഗ്രൗണ്ടില്‍ നടന്ന കാറഡുക്ക പ്രീമിയര്‍ ലീഗില്‍ ടീം നടുക്കുന്നിയന്‍സ് ജേതാക്കളായി. എട്ട് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളായി മാറ്റുരച്ച ടൂര്‍ണമെന്റിലെ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ മാസ്‌ക് മഞ്ഞംപാറയെ 10 റണ്‍സിന് തോല്‍പ്പിച്ചാണ് ടീം നടുക്കുന്നിയന്‍സ് കിരീടം ചൂടിയത്. സെമി ഫൈനലില്‍ കരുത്തരായ ഗ്രീന്‍ ആര്‍മി സി എ നഗറിനെ തകര്‍ത്താണ് നടുക്കുന്നിയന്‍സ് ഫൈനലില്‍ പ്രവേശിച്ചത്.

News, Kerala, Sports, UAE, KPL season 2: Team Nedukkunniyans won

പരിപാടി നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. ഹാരിസ് കുണ്ടാര്‍ അധ്യക്ഷത വഹിച്ചു. സന്നദ്ധ പ്രവര്‍ത്തതകന്‍ ഫിറോസ് കുന്നംപറമ്പില്‍ മുഖ്യാതിഥിയായിരുന്നു. വിശിഷ്ടതിഥിയായി പ്രത്യേക ക്ഷണം സ്വീകരിച്ച് നാട്ടില്‍ നിന്നും ഷാഫി ഹാജി പങ്കെടുത്തു. എം എം അഷ്റഫ് മത്സരങ്ങള്‍ നിയന്ത്രിച്ചു. ബഷീര്‍ കാനക്കോട് നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Sports, UAE, KPL season 2: Team Nedukkunniyans won

Post a Comment