ഇരിയണ്ണി: (my.kasargodvartha.com 12.11.2019) കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്‌റ്റേജിതര പരിപാടികള്‍ തിങ്കളാഴ്ച സമാപിച്ചപ്പോള്‍ 316 പോയിന്റുമായി കാസര്‍കോട് ഉപജില്ല ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നില്‍ 305 പോയിന്റുമായി ബേക്കല്‍ രണ്ടാം സ്ഥാനത്തും, 276 പോയിന്റുമായി ചെറുവത്തൂര്‍ മൂന്നാം സ്ഥാനത്തുമാണ്. ഹൊസ്ദുര്‍ഗ് ഉപജില്ല 265 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുന്നു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 111 പോയിന്റുമായി കാസര്‍കോട് ആണ് ഒന്നാം സ്ഥാനത്ത്. 107 പോയിന്റുമായി ഹൊസ്ദുര്‍ഗ് രണ്ടാം സ്ഥാനത്തും 100 പോയിന്റുമായി ബേക്കല്‍ മൂന്നാം സ്ഥാനത്തുമാണ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 74 പോയിന്റുമായി ബേക്കലാണ് ഒന്നാം സ്ഥാനത്ത്. കാസര്‍കോട് 72 പോയിന്റുമായി രണ്ടാം സ്ഥാനത്തും, ഹൊസ്ദുര്‍ഗ് 70 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. യു പി ജനറല്‍ വിഭാഗത്തില്‍ 30 പോയിന്റ് നേടി കാസര്‍കോട് ഒന്നും ചെറുവത്തൂര്‍, ബേക്കല്‍ ഉപജില്ലകള്‍ 28 പോയിന്റുകള്‍ നേടി രണ്ടും മൂന്നും സ്ഥാനത്തുമാണ്.
യു പി സംസ്‌കൃതോത്സവത്തില്‍ 20 പോയിന്റുമായി കുമ്പള, ബേക്കല്‍, മഞ്ചേശ്വരം ഉപജില്ലകള്‍ ഒന്നാംസ്ഥാനത്താണ്. ഹൊസ്ദുര്‍ഗ് 18 പോയിന്റുമായി രണ്ടാം സ്ഥാനത്തും, കാസര്‍കോട് 16 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോത്സവത്തില്‍ 20 പോയിന്റുമായി കാസര്‍കോട്, മഞ്ചേശ്വരം, ചെറുവത്തൂര്‍, കുമ്പള, ഹൊസ്ദര്‍ഗ് എന്നിവരാണ് മുന്നില്‍. ബേക്കല്‍, ചിറ്റാരിക്കാല്‍ ഉപജില്ലകള്‍ 18 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.
യു പി വിഭാഗം അറബിക് കലോത്സവത്തില്‍ കാസര്‍കോട്, ബേക്കല്‍, ചെറുവത്തൂര്‍ ഉപജില്ലകള്‍ 15 പോയിന്റ് വീതം നേടി. ഹൈസ്‌കൂള്‍ അറബിക് കലോത്സവത്തില്‍ 35 പോയിന്റുമായി ബേക്കലാണ് ഒന്നാം സ്ഥാനത്ത്. കാസര്‍കോട് 33 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. ബുധനാഴ്ച സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kalolsavam, District School Kalolsavam: Kasaragod Sub district in Table top
< !- START disable copy paste -->