Join Whatsapp Group. Join now!

മൂന്നിനങ്ങളില്‍ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി ദുര്‍ഗ എച്ച്എസ്എസിലെ അഭിറാം പി നായര്‍

ജില്ലാകലോത്സവത്തില്‍ മത്സരിച്ച മൂന്നിനങ്ങളില്‍ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസിലെ അഭിറാം പി നായര്‍. ഹൈസ്‌Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) ജില്ലാകലോത്സവത്തില്‍ മത്സരിച്ച മൂന്നിനങ്ങളില്‍ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസിലെ അഭിറാം പി നായര്‍. ഹൈസ്‌കൂള്‍ ആണ്‍കുട്ടികളുടെ വിഭാഗം അഷ്ടപദി (സോപാനസംഗീതം), കഥകളി സംഗീതം, സംസ്‌കൃത ഗാനാലാപനം എന്നിവയിലാണ് അഭിറാം ജില്ലയില്‍ ഒന്നാമതെത്തിയത്.

ഇതില്‍ അഷ്ടപദിക്ക് അപ്പീലിലൂടെയാണ് മത്സരത്തിനെത്തിയത്. കഴിഞ്ഞ വര്‍ഷവും ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തില്‍ എ ഗ്രേഡും നേടിയിരുന്നു. കൊയിലാണ്ടിയിലെ ഹരി കലാനിലയത്തിന്റെ ശിക്ഷണത്തിലാണ് അഷ്ടപദിയും കഥകളിയും പരിശീലിക്കുന്നത്. സംസ്‌കൃതാധ്യാപകന്മാരുടെ കീഴിലാണ് ഗാനാലാപനം പഠിച്ചത്.

കാഞ്ഞങ്ങാട് സംഗീതപൂര്‍ണ്ണശ്രീയിലെ ടി പി ശ്രീനിവാസന്റെ കീഴില്‍ ശാസ്ത്രീയ സംഗീതം പഠിക്കുന്നുണ്ട്. പിതൃസഹോദരന്‍ പ്രമോദ് പി നായറിന്റെ ശിക്ഷണത്തിലാണ് ആദ്യകാല സംഗീതപഠനം നടത്തിയത്. പ്രകാശന്‍ പി - രാധിക കെ ദമ്പതികളുടെ മകനാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment