Join Whatsapp Group. Join now!

സി പി സി ആര്‍ ഐയില്‍ മാധ്യമ ശില്‍പശാല നടത്തി

ആധുനിക കാലഘട്ടത്തിലെ വാര്‍ത്താവിനിമയ രംഗം നാടിന്റെ വികസനത്തിനും കാര്‍ഷിക മേഖലയുടെ പുരോഗതിക്കും എങ്ങിനെ പ്രയോജനപ്പെടുത്താം Kerala, News, Workshop on Development Communication Organised at CPCPRI
കാസര്‍കോട്: (my.kasargodvartha.com 31.10.2019) ആധുനിക കാലഘട്ടത്തിലെ വാര്‍ത്താവിനിമയ രംഗം നാടിന്റെ വികസനത്തിനും കാര്‍ഷിക മേഖലയുടെ പുരോഗതിക്കും എങ്ങിനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തെ അധികരിച്ച് കാസര്‍കോട് സി പി സി ആര്‍ ഐ യില്‍ ഏകദിന മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു. സി പി സി ആര്‍ ഐ ഡയറക്ടര്‍ ഡോ. അനിത കരുണ്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡന്റ് ടി എ ഷാഫി അധ്യക്ഷത വഹിച്ചു.



ഡല്‍ഹി ദൂരദര്‍ശന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി സാജന്‍ ക്ലാസെടുത്തു. വര്‍ത്തമാന പത്രങ്ങളും ചാനലുകളും അതിലേറെ സോഷ്യല്‍ മീഡിയയുടെ സ്വാധീനവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന പുതിയ കാലത്ത് നാടിന്റെ വികസനത്തിലും സമൂഹത്തെ രൂപപ്പെടുത്തുന്നതിലും മാധ്യമ ലോകത്തിന്റെ പങ്ക് നിര്‍ണായകമാണെന്ന് ഡോ. ജി സാജന്‍ പറഞ്ഞു. കേന്ദ്ര സര്‍വ്വകലാശാലയിലെ ഡോ. ദിലീപ് കുമാര്‍, സീനിയര്‍ സയന്റിസ്റ്റ് ഡോ. തമ്പാന്‍, സോഷ്യല്‍ സയന്‍സ് ഡിവിഷന്‍ ഹെഡ് ഡോ. കെ മുരളിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. നൂറോളം മാധ്യമ പ്രവര്‍ത്തകരും മാധ്യമ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.






(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Workshop on Development Communication Organised at CPCPRI
  < !- START disable copy paste -->

Post a Comment