Join Whatsapp Group. Join now!

കാസര്‍കോട് സബ്ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം നെല്ലിക്കുന്നില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട് സബ് ജില്ലാ ശാസ്ത്ര, സാമൂഹ്യ, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി മേള 14, 15 തീയ്യതികളില്‍ നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം Kerala, News, Kasaragod Sub district Science fest in Nellikkunnu
കാസര്‍കോട്: (my.kasargodvartha.com 11.10.2019) കാസര്‍കോട് സബ് ജില്ലാ ശാസ്ത്ര, സാമൂഹ്യ, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി മേള 14, 15 തീയ്യതികളില്‍ നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ യു പി സ്‌കൂളിലും, ജി വി എച്ച് എസ് എസ് നെല്ലിക്കുന്നിലുമായി നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 14 ന് രാവിലെ 10 മണിക്ക് ജില്ലാ കലക്ടര്‍ ഡി സജിത് ബാബു ഉദ്ഘാടനം നിര്‍വ്വഹിക്കും. സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് എന്‍ എം സുബൈര്‍ അധ്യക്ഷത വഹിക്കും.

ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഹനീഫ് നെല്ലിക്കുന്ന്, ഡി ഇ ഒ എന്‍ നന്ദികേശന്‍, ജില്ലാ പ്രൊജക്ട് ഓഫീസര്‍ എസ് എസ് കെ എം വി ഗംഗാധരന്‍, കെറ്റ് ജില്ലാ കോ-ഓഡിനേറ്റര്‍ എം പി രാജേഷ്, എ ഇ ഒ അഗസ്റ്റിന്‍ ബര്‍ണാഡ് മോണ്ടിസോറി, ബി പി ഒ ടി കാസിം, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ടി എ ഷാഫി, എച്ച് എം ഫോറം കണ്‍വീനര്‍ കെ മധു, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എ കെ മുഹമ്മദ് കുട്ടി, ഖമറുദ്ദീന്‍ തായല്‍, ശ്രീജ, അബ്ബാസ് ബീഗം തുടങ്ങിയവര്‍ പ്രസംഗിക്കും. 15 ന് വൈകിട്ട് നാലിന് സമാപന ചടങ്ങ് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. എം ബാലന്‍ ഉദ്ഘാടനം ചെയ്യും. പി ടി എ പ്രസിഡന്റ് മുഹമ്മദ് അലി അധ്യക്ഷത വഹിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ എ ഇ ഒ അഗസ്റ്റിന്‍ ബര്‍ണാഡ്, എം കെ മുഹമ്മദ് കുട്ടി, എന്‍ എം സുബൈര്‍, ഹനീഫ് നെല്ലിക്കുന്ന്, അബ്ബാസ് ബീഗം, മുഹമ്മദ് അലി എന്നിവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kasaragod Sub district Science fest in Nellikkunnu
  < !- START disable copy paste -->

Post a Comment