Join Whatsapp Group. Join now!

വ്യത്യസ്തമായ ഭാഷാ പഠനം കാലഘട്ടത്തിന്റെ അനിവാര്യത: യു എം അബ്ദുര്‍ റഹ്‌മാൻ മൗലവി

വ്യത്യസ്തമായ ഭാഷാ പഠനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് യു എം അബ്ദുര്‍ റഹ്മാന്‍ മൗലവി പറഞ്ഞു Kerala, News, Kasaragod, Chattanchal, Malabar islamic complex, Students union, Students union camp conducted
ചട്ടഞ്ചാല്‍: (my.kasargodvartha.com 19.09.2019) വ്യത്യസ്തമായ ഭാഷാ പഠനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് യു എം അബ്ദുര്‍ റഹ്‌മാൻ മൗലവി പറഞ്ഞു. മലബാര്‍ ഇസ്‌ലാമിക് കോപ്ലക്‌സ് അര്‍ശദുല്‍ ഉലും ദഅ്‌വ കോളജ് വിദ്യാര്‍ഥി യൂണിയന്‍ എ എസ് എ ലാംഗേജ് ക്ലബ് സംഘടിപ്പിക്കുന്ന 'സ്‌ക്വാഡ്‌റോണ്‍ 2019' ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ടാഴ്ചത്തോളം നീണ്ടുനില്‍ക്കുന്ന കാമ്പയിനിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അറബി, മലയാളം, ഇംഗ്ലീഷ്, ഉര്‍ദു എന്നീ നാല് ഭാഷകളിലായി നടക്കുന്ന ക്യാമ്പ് വിദ്യാര്‍ഥികളുടെ ഭാവി ഭാസുരമാക്കാനുള്ള അവസരമായി.

വൈസ് പ്രന്‍സിപ്പല്‍ അസ്മത്തുല്ല ഹുദവി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഫൈസി കൊടുവള്ളി, മുഹമ്മദ് ബാഖവി, നിസാര്‍ ബാഖവി, ഷഫീഖ് ഹുദവി എന്നിവര്‍ 'ഭാഷകള്‍ക്കപ്പുറം' എന്ന വിഷയത്തില്‍ പ്രമേയ പ്രഭാഷണം നടത്തി.

സുഹൈല്‍ ഹുദവി, അന്‍വര്‍ വാഫി, മുസ്തഫ വാഫി, ത്വല്‍ഹത്ത് ഹുദവി, സാലിം ഹുദവി, ഷമീര്‍ ഹുദവി, പ്രഫ. ജമാല്‍, സയ്യിദ് ജൗഹറലി ഹുദവി, ഹുസൈര്‍ മാങ്ങാട്, ഇര്‍ഷാദ് അരിയില്‍, റഊഫ് കുടക് തുടങ്ങിയവര്‍ സംസാരിച്ചു. ലാംഗ്വേജ് ക്ലബ് കണ്‍വീനര്‍ അസ്‌ലം പള്ളങ്കോട് സ്വാഗതം പറഞ്ഞു.

Keywords: Kerala, News, Kasaragod, Chattanchal, Malabar islamic complex, Students union, Students union camp conducted

Post a Comment