Join Whatsapp Group. Join now!

ജേസീസ് വാരാഘോഷം സമാപിച്ചു; അഞ്ചുപേരെ പഞ്ചരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചു

ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കാഞ്ഞങ്ങാട് ചാപ്റ്റര്‍ സംഘടിപ്പിച്ച ജേസീസ് വാരാഘോഷം സമാപിച്ചു Kerala, News, Kanhangad, Jaycees, Jaycees weekly celebration ended
കാഞ്ഞങ്ങാട്: (my.kasargodvartha.com 21.09.2019) ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കാഞ്ഞങ്ങാട് ചാപ്റ്റര്‍ സംഘടിപ്പിച്ച ജേസീസ് വാരാഘോഷം സമാപിച്ചു. സമാപന ചടങ്ങ് കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഹാളില്‍ കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു.

ജെ സി ഐ ഇന്ത്യ മുന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് സെനറ്റര്‍ അഡ്വ. ജോമി ജോസഫ് മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് ചാപ്റ്റര്‍ പ്രസിഡണ്ട് ഇ പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

കാഞ്ഞങ്ങാട് മേഖലയില്‍ ബിസിനസ് രംഗത്ത് മികച്ച നേട്ടം കൈവരിച്ച അഞ്ചുപേരെ പഞ്ചരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചു. കാഞ്ഞങ്ങാട് ലയണ്‍ ജിംനേഷ്യം ഉടമയും പഞ്ചഗുസ്തി ചാമ്പ്യനുമായ എം വി പ്രതീഷിനെ ഔട്ട് സ്റ്റാന്റിംഗ് യങ്ങ് പേഴ്‌സണ്‍ അവാര്‍ഡും കാഞ്ഞങ്ങാട് ശ്രീദേവി സില്‍ക്‌സ് ഉടമ എ വിനീതയെ ഔട്ട് സ്റ്റാന്റിംഗ് വിമന്‍ എന്റര്‍പ്രണര്‍ അവാര്‍ഡും നല്‍കി ആദരിച്ചു.

നഗരത്തിലെ റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, ഇമ്മാനുവല്‍ സില്‍ക്‌സ് എന്നീ സ്ഥാപനങ്ങളുടെ ഉടമയായ സി പി ഫൈസലിന് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡും ഡിസൈന്‍ ഡിജിറ്റല്‍ പ്രിന്റിംഗ് ഹൗസ് ഉടമ സമീര്‍ ഡിസൈന്‍സിനെ എമര്‍ജിംഗ് യംഗ് ബിസിനസ്‌മെന്‍ അവാര്‍ഡും അംബികാ ബാറ്ററി പാലസ് ഉടമയും ജേസീസ് അംഗവുമായ കെ വി ദിനേശനെ കമല്‍പത്ര അവാര്‍ഡും നല്‍കി ആദരിച്ചു.

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും കാഞ്ഞങ്ങാട് ജേസീസ് സെക്രട്ടറിയുമായ പി സത്യനെ പ്രത്യേക പുരസ്‌കാരം നല്‍കി അനുമോദിച്ചു.

ജേസീ വീക്ക് ഡയറക്ടര്‍ സോണ്‍ വൈസ് പ്രസിഡണ്ട് സോവിന്‍ കെ. തോമസ്, മുന്‍ പ്രസിഡണ്ട് സുമേഷ് സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ബി എസ് നിതാന്ത് സ്വാഗതവും പി സത്യന്‍ നന്ദിയും പറഞ്ഞു.


Keywords: Kerala, News, Kanhangad, Jaycees, Jaycees weekly celebration ended

Post a Comment