Join Whatsapp Group. Join now!

ലോക സ്‌കാര്‍ഫ് ദിനം ആഘോഷിച്ചു

ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം സംഘടനയായ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് പ്രസ്ഥാനത്തിന്റെ സ്ഥാപക ദിനമായ ഓഗസ്റ്റ് ഒന്നിന് ജില്ലയിലെ Kerala, News, World Scarf day celebrated
കാസര്‍കോട്: (my.kasargodvartha.com 02.08.2019) ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം സംഘടനയായ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് പ്രസ്ഥാനത്തിന്റെ സ്ഥാപക ദിനമായ ഓഗസ്റ്റ് ഒന്നിന് ജില്ലയിലെ ഏക റോവര്‍ വിഭാഗമായ 289-ാ മത് കാസര്‍കോട് ഫ്രണ്ട്സ് റോവര്‍ ക്രൂ ചന്ദ്രഗിരിയിലെ റോവേഴ്‌സ് മുന്‍കാല സ്‌കൗട്ടുകളെ ആദരിച്ചു. കളേ്രക്ടറ്റില്‍ ജില്ലാ കളക്ടര്‍ സജിത്ത് ബാബുവിനെ സ്‌കാര്‍ഫ് അണിയിച്ചുകൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു.

ഡെപ്യൂട്ടി കളക്ടറും ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സന്നിഹതരായിരുന്നു. തുടര്‍ന്ന് മുന്‍കാല സ്‌കൗട്ടുകളായ കാസര്‍കോട് ആര്‍ ടി ഒ മനോജ് എസ്, ജി ജെ ബി എസ് മധൂര്‍ സ്‌കൂളിലെ പ്രധാനാധ്യാപകനായ വിനോദ് കുമാര്‍ എന്നിവരെയും സ്‌കാര്‍ഫ് അണിയിച്ചു. പരിപാടിയില്‍ റോവര്‍ ലീഡര്‍മാരായ അജിത് സി, ശ്രീനാഥ് മേലോത്ത് എന്നിവരുടെ നേതൃത്വത്തില്‍ റോവര്‍മേറ്റുകളായ ഷാഹ്ബാസ് അബ്ദുല്ല, ശ്രീലാല്‍ പി, ശ്രാവണ്‍, വിപിന്‍രാജ്, സജിത്ത് എന്നിവര്‍ പങ്കെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, World Scarf day celebrated
  < !- START disable copy paste -->

Post a Comment