Join Whatsapp Group. Join now!

സഹജീവിക്കൊരു കൈത്താങ്ങ് ധനസഹായ പദ്ധതിക്ക് തുടക്കമായി

രോഗ ബാധിതരായ് കിടപ്പിലായ നിര്‍ധനര്‍ക്ക് വേണ്ടി ഐങ്ങോത്ത് തിരംഗാ കള്‍ച്ചറല്‍ സെന്റര്‍ ആവിഷ്‌കരിച്ച സഹജീവിക്കൊരു News, Kerala, diseased, aingoth, club, dcc, president, Sahajeevikkoru kaithang; financial healing programme started
കാഞ്ഞങ്ങാട്: (my.kasargodvartha.com 26.08.2019) രോഗ ബാധിതരായ് കിടപ്പിലായ നിര്‍ധനര്‍ക്ക് വേണ്ടി ഐങ്ങോത്ത് തിരംഗാ കള്‍ച്ചറല്‍ സെന്റര്‍ ആവിഷ്‌കരിച്ച സഹജീവിക്കൊരു കൈത്താങ്ങ് ധനസഹായ പദ്ധതിക്ക് തുടക്കമായി. ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ് എട്ട് മാസത്തോളമായി കിടപ്പിലായ പനങ്കാവിലെ വിനോദിന് തിരംഗാ ക്ലബിന്റെ സഹജീവിക്കൊരു കൈത്താങ്ങ് പദ്ധതി പ്രകാരമുള്ള ധന സഹായം നല്‍കി ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ക്ലബ് പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത് അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി കരുണ്‍ താപ്പ, ക്ലബ് രക്ഷാധികാരികളായ എ മോഹനന്‍ നായര്‍, യുവിഎ റഹ്മാന്‍, സെക്രട്ടറി തോമസ്സ് മാസ്റ്റര്‍, കരുണാകരന്‍, ബാബുരാജ്, റോഷന്‍, ഗോപിനാഥന്‍, ഐക്കോടന്‍ ഉണ്ണി രാജന്‍, രഞ്ചിത്ത്, അനീഷ് മോഹന്‍, പ്രമീള രമേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, diseased, aingoth, club, dcc, president, Sahajeevikkoru kaithang; financial healing programme started

Post a Comment