Join Whatsapp Group. Join now!

റിട്ട. പ്രഥമാധ്യാപകന്‍ മുന്നാട് പേര്യയിലെ സി ജനാര്‍ദനന്‍ നമ്പ്യാര്‍ നിര്യാതനായി

റിട്ട. പ്രഥമാധ്യാപകന്‍ മുന്നാട് പേര്യയിലെ സി ജനാര്‍ദനന്‍ നമ്പ്യാര്‍ (85) നിര്യാതനായി. അവിഭക്ത ബേഡഡുക്ക ഗ്രാമ പഞ്ചായത്തംഗം, കേരള Kerala, News, Obituary, Rtd. Teacher Munnad C Janardhanan passes away
കാസര്‍കോട്: (my.kasargodvartha.com 02.08.2019) റിട്ട. പ്രഥമാധ്യാപകന്‍ മുന്നാട് പേര്യയിലെ സി ജനാര്‍ദനന്‍ നമ്പ്യാര്‍ (85) നിര്യാതനായി. അവിഭക്ത ബേഡഡുക്ക ഗ്രാമ പഞ്ചായത്തംഗം, കേരള ഗവ. ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡണ്ട്, പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മറ്റി അംഗം, മുന്നാട് താലൂക്ക് സഹകരണ സംഘം ആശുപത്രി ഭരണ സമിതി പ്രസിഡണ്ട്, കര്‍ഷക സംഘം ഉദുമ, ബേഡകം ഏരിയ കമ്മിറ്റി അംഗം, സി പി എം ബേഡകം ലേക്കല്‍ കമ്മറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1968/69 കളില്‍ തെക്കില്‍ പറമ്പ ജി യു പി സ്‌കൂളില്‍ പ്രധാന അധ്യാപകനായിരുന്നു. ഭാര്യ: പി കല്യാണി. മക്കള്‍: പി സുരേഷ് (സെക്രട്ടറി, മുന്നാട് ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സഹകരണ സംഘം), പി രാജേഷ് (ഗള്‍ഫ്), പി അനിത (മുംബൈ). മരുമക്കള്‍: ശ്രീജ (മണ്യം ചട്ടംഞ്ചാല്‍), മുരളി (എടക്കാനം മുന്നാട്).

സഹോദരങ്ങള്‍: ഗോപിനാഥന്‍ നമ്പ്യാര്‍, രാജേന്ദ്രന്‍ നമ്പ്യാര്‍, മോഹനന്‍ നമ്പ്യാര്‍, സാവിത്രി, പത്മിനി, ലീല, പരേതനായ മധുസൂദനന്‍ നമ്പ്യാര്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Rtd. Teacher Munnad C Janardhanan passes away
  < !- START disable copy paste -->

Post a Comment