Join Whatsapp Group. Join now!

മസ്‌ക്കറ്റ് കെഎംസിസി സിഎച്ച് സെന്ററിന് 365 ഡയാലിസിനുള്ള തുക കൈമാറി

സിഎച്ച് സെന്റര്‍ മസ്‌ക്കറ്റ് ചാപ്റ്ററും മസ്‌ക്കറ്റ് കെഎംസിസി മണ്ഡലം കമ്മിറ്റിയും സംയുക്തമായി തൃക്കരിപ്പൂര്‍ സിഎച്ച് സെന്ററിന് ഒരു വര്‍ഷത്തേക്ക് News, Kerala, KMCC, Muscut, Dialysis, Muscut KMCC hand over help for 365 dialysis to CH Centre
തൃക്കരിപ്പൂര്‍: (my.kasargodvartha.com 27.08.2019) സിഎച്ച് സെന്റര്‍ മസ്‌ക്കറ്റ് ചാപ്റ്ററും മസ്‌ക്കറ്റ് കെഎംസിസി മണ്ഡലം കമ്മിറ്റിയും സംയുക്തമായി തൃക്കരിപ്പൂര്‍ സിഎച്ച് സെന്ററിന് ഒരു വര്‍ഷത്തേക്ക് പ്രതിദിനം ഒരു ഡയാലിസിസ് എന്ന നിലയില്‍ 365 ഡയാലിസിസിനുള്ള ഫണ്ട് കൈമാറി.

ബാഫഖി സൗധത്തില്‍ നടന്ന ചടങ്ങില്‍ വിടി ശാഹുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെഎം ശംസുദ്ദീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മസ്‌ക്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റഹീസ് അഹമ്മദ് സിഎച്ച് സെന്റര്‍ ഭാരവാഹികള്‍ക്ക് ഫണ്ട് കൈമാറി.

News, Kerala, KMCC, Muscut, Dialysis, Muscut KMCC hand over help for 365 dialysis to CH Centre

മുസ്ലീം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. എംടിപി കരീം മുഖ്യ പ്രഭാഷണം നടത്തി. പിവി മുഹമ്മദ് അസ്‌ലം, നാസര്‍ ചെര്‍ക്കളം, പിപി ശരീഫ് പൊറോപ്പാട്, ഒടി അഹമ്മദ് ഹാജി, ജമാല്‍ ബൈത്താന്‍, ടിസി ജാഫര്‍, ഇസ്മായില്‍ ഉദിനൂര്‍, ഖാദര്‍ കൈതക്കാട്, ടികെഎം അസീസ് പടന്ന, എസ് കുഞ്ഞഹമ്മദ്, എന്‍പി ഹമീദ് ഹാജി, റിയാസ് നങ്ങാരത്ത്, ഹനീഫ എളമ്പാടി, ജലീല്‍ വെള്ളാപ്പ്, പിസി ജാബിര്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, KMCC, Muscut, Dialysis, Muscut KMCC hand over help for 365 dialysis to CH Centre

Post a Comment