Join Whatsapp Group. Join now!

മൊഗ്രാല്‍ പുത്തൂരിലെ മുബാറക് അബ്ദുല്ല കുഞ്ഞി ഹാജി നിര്യാതനായി

പൗരപ്രമുഖനും മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ ബദര്‍ ജുമാ മസ്ജിദ് പ്രസിഡണ്ടുമായ മുബാറക്ക് അബ്ദുല്ലക്കുഞ്ഞി ഹാജി നിര്യാതനായി. ദീര്‍ഘകാലം Kerala, News, Obituary, Mogral Puthur Mubarak Abulla Kunhi Haji passes away
മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 10.08.2019) പൗരപ്രമുഖനും മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ ബദര്‍ ജുമാ മസ്ജിദ് പ്രസിഡണ്ടുമായ മുബാറക്ക് അബ്ദുല്ലക്കുഞ്ഞി ഹാജി നിര്യാതനായി. ദീര്‍ഘകാലം മുഹിമ്മാത്ത് ട്രഷററും നിലവില്‍ കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു. അസുഖത്തെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് കുന്നിലിലെ സ്വവസതിയിലായിരുന്നു അന്ത്യം.

പഴയകാല കരാറുകാരനാണ്. രൂപീകരണ കാലം തൊട്ടെ കുന്നില്‍ ബദര്‍ ജുമാ മസ്ജിദ് പ്രസിഡണ്ടായിരുന്നു. എസ് വൈ എസ്, മുസ്ലിം ജമാഅത്ത് തുടങ്ങിയ സംഘടനകളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച അബ്ദുല്ല കുഞ്ഞി ഹാജി നാടിന്റെ സാമൂഹ്യ- മത രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. മൃതദേഹം ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ കുന്നില്‍ ബദര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.

ഭാര്യ: ബീഫാത്വിമ ഹജ്ജുമ്മ. മക്കള്‍: ആഇശ, മൊയ്തീന്‍ റഹ് മത്ത്, ഉമ്മുഹലീമ, ഹനീഫ, റഹീം, റുഖിയ. മരുമക്കള്‍: മുഹമ്മദ് കല്ലങ്കൈ, കൗസര്‍ ബാനു, ഹുസൈന്‍ ആദൂര്‍, സറീന, സാജിദ, അബ്ദുല്‍ ഖാദര്‍നീലേശ്വരം.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Mogral Puthur Mubarak Abulla Kunhi Haji passes away
  < !- START disable copy paste -->

Post a Comment