Join Whatsapp Group. Join now!

കുമ്പടാജെ ജി ജെ ബി എല്‍ പി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണം: യൂത്ത് ലീഗ്

ജി ജെ ബി എസ് കുമ്പഡാജെ ഹൈസ്‌കൂള്‍ ആയി അപ്‌ഗ്രേഡ് ചെയ്യണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് Kerala, NEWS, LP school should be upgraded to high school: MYL
കുമ്പഡാജെ: (my.kasargodvartha.com 19.08.2019) ജി ജെ ബി എസ് കുമ്പഡാജെ ഹൈസ്‌കൂള്‍ ആയി അപ്‌ഗ്രേഡ് ചെയ്യണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് കുമ്പഡാജെ ശാഖ യോഗം ആവശ്യപ്പെട്ടു. ജില്ലയില്‍ മലയാളം ഹൈസ്‌കൂള്‍ ഇല്ലാത്ത പഞ്ചായത്താണ് കുമ്പഡാജെ. പഞ്ചായത്തില്‍ എട്ടോളം സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. മലയാളത്തിനായി ഒരു ഹൈസ്‌കൂളും നിലവിലില്ല. 10 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താണ് ഹൈസ്‌കൂള്‍ പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ പോയിക്കൊണ്ടിരിക്കുന്നത്.

പല വിദ്യാര്‍ത്ഥികള്‍ക്കും പാതിവഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടിവരുന്നു. നൂറിലേറെ വര്‍ഷം പഴക്കമുള്ള പഞ്ചായത്തിലെ ഏക സ്‌കൂളാണ് ജി ജെ ബി എസ് കുമ്പഡാജെ. ഹൈസ്‌കൂള്‍ ഇല്ലാത്തതിനാല്‍ പഠനം കൂടുതലും പാതിവഴിയില്‍ ഉപേക്ഷിക്കുന്നത് പെണ്‍കുട്ടികളാണ്. ബസ് സൗകര്യം ഇല്ലാത്തതും ഇതിന് കാരണമാകുന്നു. ഇതിന് പരിഹാരം കാണാന്‍ ജി ജെ ബി എസ് കുമ്പഡാജെ ഹൈസ്‌കൂള്‍ ആയി അപ്‌ഗ്രേഡ് ചെയ്യണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ ഇനിയും അമാന്തം കാണിക്കുന്നപക്ഷം ശക്തമായ പ്രക്ഷോഭങ്ങളുമായി യൂത്ത് ലീഗ് മുന്നിട്ടിറങ്ങുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

ബി ടി അബ്ദുല്ലക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. എസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഫാറൂഖ് കുമ്പഡാജെ, ഫാറൂഖ് കൊല്ലഡ്ക്ക എന്നിവര്‍ സംസാരിച്ചു. ഹമീദലി മാവിനകട്ട തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുജീബ് കുമ്പഡാജെ സ്വാഗതവും ഇര്‍ഷാദ് കെ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: റഷീദ് ബി എച്ച് (പ്രസിഡന്റ്), ശാക്കിര്‍ എന്‍, മുത്തലിബ് എം (വൈസ് പ്രസിഡന്റുമാര്‍), ഇര്‍ഷാദ് കെ എം (ജനറല്‍ സെക്രട്ടറി), വൈ സിദ്ദീഖ് അബ്ബു, ജുനൈദ് പാലക്കാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), നാസര്‍ കൊല്ലാട്ക്കം (ട്രഷറര്‍)


 Keywords: Kerala, NEWS, LP school should be upgraded to high school: MYL

Post a Comment