Join Whatsapp Group. Join now!

മഞ്ചേശ്വരത്തിന്റെ തീരദേശ മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഗൂഢ നീക്കം ചെറുത്ത് തോല്‍പിക്കണം: സി പി എം

മഞ്ചേശ്വരത്തിന്റെ തീരദേശ മേഖലയില്‍ ക്രിസ്ത്യന്‍ Kerala, News, CPM against attack on worship center
കാസര്‍കോട്: (my.kasargodvartha.com 19.08.2019) മഞ്ചേശ്വരത്തിന്റെ തീരദേശ മേഖലയില്‍ ക്രിസ്ത്യന്‍ പള്ളിയും വീടും ആക്രമിച്ച് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഗൂഢ നീക്കം ജാഗ്രതയോടെ ഇടപെട്ട് ചെറുത്ത് തോല്‍പിക്കണമെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ കുഴപ്പങ്ങള്‍ക്ക് കാരണക്കാരായ സാമൂഹ്യദ്രോഹികളുടെ വിളയാട്ടത്തെ അടിച്ചമര്‍ത്താന്‍ പോലീസ് ശക്തമായ നടപടികളെടുക്കണം.

നാട്ടുകാര്‍ ഒന്നടങ്കം എതിര്‍ക്കുന്ന മണല്‍ മാഫിയക്കെതിരെയും, കടല്‍ക്കരയിലെ മണലൂറ്റിനെതിരെയും അധികൃതര്‍ക്ക് പരാതി നല്‍കിയ റീത്ത ഫെലിക്സ് ഡിസൂസയെ വീട് കയറി ആക്രമിച്ച സംഭവത്തിലും, പള്ളി ആക്രമിച്ച സംഭവത്തിലും പ്രതികളെ പിടികൂടാന്‍ പോലീസ് നടപടി ഊര്‍ജിതമാക്കണം. പള്ളിക്ക് കല്ലെറിഞ്ഞ സംഭവത്തില്‍ ഗുഢാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരുന്ന വിധത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം. വര്‍ഗീയമായ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കം നടന്നതായി സംശയിക്കാവുന്ന സാഹചര്യം ഇവിടെയുണ്ട്.

സാമൂഹ്യവിരുദ്ധ ശക്തികളെ ഒറ്റെപ്പെടുത്താനും നാടിന്റെ സമാധാനം സൂക്ഷിക്കാനും ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു.


Keywords: Kerala, News, CPM against attack on worship center



Post a Comment