Join Whatsapp Group. Join now!

നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ ബി എ മാഹിന്‍ നിര്യാതനായി

മുന്‍ എംഎല്‍എ പരേതനായ ബി എം അബ്ദുര്‍ റഹ് മാന്റെ മകന്‍ നെല്ലിക്കുന്ന് ബങ്കരക്കുന്ന് ബി എംKerala, News, Obituary, Nellikkunnu Bangarakkunnu BA Mahin Haji passed away
കാസര്‍കോട്: (my.kasargodvartha.com 17.07.2019) മുന്‍ എംഎല്‍എ പരേതനായ ബി എം അബ്ദുര്‍ റഹ് മാന്റെ മകന്‍ നെല്ലിക്കുന്ന് ബങ്കരക്കുന്ന് ബി എം ഹൗസിലെ ബി എ മാഹിന്‍ (67) നിര്യാതനായി. ബുധനാഴ്ച്ച വൈകീട്ട് വീട്ടില്‍ വെച്ച് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ തളങ്കര മാലിക് ദീനാര്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു.

അഞ്ച് വര്‍ഷമായി പ്രവാസ ജീവിതം മതിയാക്കി നാട്ടിലായിരുന്നു. നെല്ലിക്കുന്നിലെ ആദ്യകാല പ്രവാസിയായിരുന്നു. ഗള്‍ഫില്‍ ജോലി തേടിയെത്തുന്നവര്‍ക്ക് മാഹിന്‍ പല നിലക്കും സഹായം നല്‍കിയിരുന്നു.

ഭാര്യ: മൈമൂന. മക്കള്‍: സലീന, സുമൈസ. മരുമക്കള്‍: ഫൈസ് മൊഗ്രാല്‍ (ദുബൈ), അഷറഫ് മാണിക്കോത്ത് (വ്യവസായി, ദുബൈ). സഹോദരങ്ങള്‍: ബി എ മഹ് മൂദ് (കെസെഫ് ചെയര്‍മാന്‍), ബി എ അഷ്‌റഫ് (ഐഎന്‍എല്‍ മുന്‍ ജില്ലാ സെക്രട്ടറി, വ്യാപാരി), എം ഐ എസ് മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ നസിയ, കൊളങ്കര അബ്ബാസിന്റെ ഭാര്യ സാഹിന.



Keywords: Kerala, News, Obituary, Nellikkunnu Bangarakkunnu BA Mahin passed away 

Post a Comment