Join Whatsapp Group. Join now!

സോഷ്യല്‍ ഓഡിറ്റ് വി ആര്‍ പി സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ മെയ് 31, ജൂണ്‍ ഒന്ന് തീയതികളില്‍

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റി കേരളയുടെ വില്ലേജ് റിസോഴ്‌സ് News, Kerala
കാസര്‍കോട്: (my.kasargodvartha.com 25.05.2019) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റി കേരളയുടെ വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍മാരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ രണ്ടാംഘട്ട സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ മെയ് 31, ജൂണ്‍ ഒന്ന് തീയതികളിലായി കാസര്‍കോട് ജില്ലാ പഞ്ചായത്തിനോട് ചേര്‍ന്നുള്ള ജില്ലാ ശുചിത്വ മിഷന്‍ ഹാളില്‍ വെച്ച് നടത്തപ്പെടുകയാണ്. തെരഞ്ഞെടുക്കപ്പെട്ടവരുടെ ചുരുക്കപ്പട്ടിക https://www.socialaudit.kerala.gov.in/ ല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

* ഈ ചുരുക്കപ്പട്ടികയില്‍ ആദ്യ പട്ടികയില്‍ ഉള്‍പ്പെടുകയും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കഷന് വരികയും ചെയ്തവരുടെ പേരുകളടക്കം ചേര്‍ത്തിട്ടുണ്ട്, ആയതിനാല്‍, അവരാരും രണ്ടാമതും വരേണ്ടതില്ല.

* എന്നാല്‍ കഴിഞ്ഞ തവണ എന്തെങ്കിലും കാരണവശാല്‍ വരാന്‍ പറ്റാത്തവര്‍ക്ക് ഈ ലിസ്റ്റില്‍ പേരുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ പങ്കെടുക്കാവുന്നതാണ്. വന്നതില്‍ ആരെങ്കിലും ഏതെങ്കിലും സര്‍ട്ടിഫിക്കറ്റുകളോ മറ്റ് രേഖകളോ കൊണ്ട് വരാത്തവര്‍ക്കും ഈ അവസരം വിനിയോഗിക്കാം.

* ബ്ലോക്ക് അടിസ്ഥാനത്തിലുള്ള ചുരുക്കപ്പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. താഴെപ്പറയുന്ന സമയത് ബന്ധപ്പെട്ട രേഖകളുമായി എത്തിച്ചേരണമെന്ന് താല്പര്യപ്പെടുന്നു.

Social audit VRP Certificate verification on May 31st and June 1st, News, Kerala


സമയം
അപേക്ഷിച്ചിട്ടുള്ള ബ്ലോക്ക്
31.05.2019
10.00 മുതൽ 11.30വരെ
പരപ്പ ബ്ലോക്ക്
11.30 മുതൽ 1.00 വരെ
നീലേശ്വരം ബ്ലോക്ക്
1.30 മുതൽ 3.00 വരെ
കാറഡുക്ക ബ്ലോക്ക്
01.06.2019
10.00മുതൽ 11.00 വരെ
മഞ്ചേശ്വരം ബ്ലോക്ക്
11.00 മുതൽ 1.00 വരെ
കാഞ്ഞങ്ങാട് ബ്ലോക്ക്      
1.30 മുതൽ 3.00 വരെ
 കാസർകോട് ബ്ലോക്ക്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Social audit VRP Certificate verification on May 31st and June 1st, News, Kerala

Post a Comment