Join Whatsapp Group. Join now!

ഞായറാഴ്ച (19.05.2019) ഭാഗികമായി വൈദ്യുതി തടസപ്പെട്ടേക്കും

സബ്‌സ്‌റ്റേഷനില്‍ നടക്കുന്ന അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ Kerala, News, Electricity, KSEB, Kasargod, The Power supply may be interrupted on Sunday due to Substation Maintenance.
കാസര്‍കോട്: (my.kasargodvartha.com 18.05.2019) സബ്‌സ്‌റ്റേഷനില്‍ നടക്കുന്ന അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഞായറാഴ്ച (19.05.2019) ഭാഗികമായി വൈദ്യുതി തടസപ്പെട്ടേക്കും. അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച ഒന്നോ രണ്ടോ മണിക്കൂര്‍ വൈദ്യുതി തടസപ്പെട്ടേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മൈലാട്ടി സബ്‌സ്‌റ്റേഷനില്‍ നിന്നുളള 11 കെ വി ഫീഡറുകളിലാണ് വൈദ്യുതി വിതരണം തടസപ്പെടുക.

നേരത്തെ രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം 5.11 മണി വരെ മൈലാട്ടി സബ്‌സ്‌റ്റേഷനില്‍ നിന്നുളള 11 കെ വി ഫീഡറുകളില്‍ വൈദ്യുതി വിതരണം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി അറിയിച്ചിരുന്നു. എന്നാല്‍ കലക്ടറടക്കമുള്ളവര്‍ അറ്റകുറ്റപ്പണി ഒഴിവാക്കാന്‍ കെഎസ്ഇബിയോട് ആവശ്യപ്പെടുകയായിരുന്നു. ഉദുമ എംഎല്‍എയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നേരത്തെ തീരുമാനിച്ച കാര്യമായതിനാല്‍ പൂര്‍ണമായും മാറ്റിവെക്കാന്‍ സാധിക്കില്ലെന്നും അത് കൊണ്ടുതന്നെ ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ അറ്റകുറ്റപ്പണി ഭാഗികമായി തീര്‍ത്ത് വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടികള്‍ കൈകൊള്ളുമെന്ന് കാസര്‍കോട് വൈദ്യുതി വിതരണ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

മൈലാട്ടി സബ്‌സ്‌റ്റേഷനിലെ 10 എംവിഎ ട്രാന്‍സ്‌ഫോര്‍മറിലാണ് അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. മഴക്കാലം വരുന്നതിനാല്‍ അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: Kerala, News, Electricity, KSEB, Kasargod, The Power supply may be interrupted on Sunday due to Substation Maintenance.

Post a Comment