Join Whatsapp Group. Join now!

കേരള മാപ്പിള കലാ അക്കാദമി അഞ്ച് നിര്‍ധനരായ കലാകുടുംബങ്ങള്‍ക്ക് വീടൊരുക്കുന്നു

മാപ്പിള കലാ രംഗത്ത് 20 വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചു വരുന്ന കേരള മാപ്പിള കലാ അക്കാദമി കാസര്‍കോട് Kerala Mappila Kala Academy constructing house for Poor families, Kasaragod, Kerala, News, House.
കാസര്‍കോട്: (my.kasargodvartha.com 13.04.2019) മാപ്പിള കലാ രംഗത്ത് 20 വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചു വരുന്ന കേരള മാപ്പിള കലാ അക്കാദമി കാസര്‍കോട് ജില്ലാ കമ്മിറ്റി ജില്ലയില്‍ അഞ്ച് നിര്‍ധനരായ കലാകുടുംബങ്ങള്‍ക്ക് വീടൊരുക്കുന്നു. ഇശല്‍ ബൈത്ത് എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ വീടിന് ഏപ്രില്‍ 27ന് ബുധനാഴ്ച രാവിലെ 11 മണിക്ക് എരിയാലില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തറക്കല്ലിടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Kerala Mappila Kala Academy constructing house for Poor families, Kasaragod, Kerala, News, House.

കേരള മാപ്പിള്ള കലാ അക്കാദമി സംസ്ഥാന അധ്യക്ഷന്‍ പി എച്ച് അബ്ദുല്ല മാസ്റ്റര്‍ മുഖ്യാതിഥിയായിരിക്കും. മുസ്ലിം ലീഗ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി കുഞ്ഞാമു സൗജന്യമായി നല്‍കിയ സ്ഥലത്താണ് ആദ്യ വീട് നിര്‍മ്മിക്കുന്നത്. ജീവ കാരുണ്യ പ്രവര്‍ത്തനത്തോടപ്പം നിരവധി പദ്ധതികള്‍ അക്കാദമിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. ലഹരിക്കും റാഗിംഗിനും വര്‍ഗീയതയ്ക്കുമെതിരെ ക്യാമ്പസുകള്‍ കേന്ദീകരിച്ച് മാപ്പിള കലാ അക്കാദമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഇശല്‍ക്കൂട്ടത്തിന്റ നേതൃത്വത്തില്‍ കലാലയ സ്നേഹദൂത് സംഘടിപ്പിക്കും. സ്‌കൂള്‍ കലോത്സവത്തിന്റെ മുന്നൊരുക്കമായി മാപ്പിളപ്പാട്ട് പരിശീലന ക്യാമ്പ് ജില്ലയില്‍ നടത്തും.

വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍, സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍, ജില്ലാ പ്രസിഡണ്ട് മുഹമ്മദലി മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറി റഊഫ് ബാവിക്കര, ജില്ലാ ട്രഷറര്‍ ഖബീര്‍ ചെര്‍ക്കള എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala Mappila Kala Academy constructing house for Poor families, Kasaragod, Kerala, News, House.

Post a Comment