Join Whatsapp Group. Join now!

ചരിത്രപ്രസിദ്ധമായ എരുമാട് മഖാം ഉറൂസും സമൂഹവിവാഹവും 22 മുതല്‍

കര്‍ണ്ണാടക കുടക് ജില്ലയിലെ പ്രസിദ്ധമായ എരുമാട് മഖാം ഉറൂസ് 22 മുതല്‍ മാര്‍ച്ച് ഒന്ന് വരേ നടക്കുമെന്ന്News, Kerala, Kasaragod,Inaguration,Religion,
കാസര്‍കോട്:(my.kasargodvartha.com 12/02/2019) കര്‍ണ്ണാടക കുടക് ജില്ലയിലെ പ്രസിദ്ധമായ എരുമാട് മഖാം ഉറൂസ് 22 മുതല്‍ മാര്‍ച്ച് ഒന്ന് വരേ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 22ന് ഉറൂസ് ഉദ്ഘാടനവും സമൂഹ വിവാഹവും നടക്കും. പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

News, Kerala, Kasaragod,Inaguration,Religion,Erumad Makham Uroos will be started on 22nd

ജുമുഅ നിസ്‌കാരാനന്തരം എരുമാട് താജുല്‍ ഇസ്ലാം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഉസ്മാന്‍ ഹാജി പതാക ഉയര്‍ത്തും. രാത്രി എട്ട് മണിക്ക് ഇബ്രാഹിം സഖാഫി താത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും. 23ന് രാത്രി എട്ടിന് സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി മദനി ദിഖ്‌റ് ഹല്‍ഖയ്ക്ക് നേതൃത്വം നല്‍കും. 24ന് രാത്രി ഏഴ് മണിക്ക് സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി കടലുണ്ടി കത്തം ദുആഇന് നേതൃത്വം നല്‍കും. എട്ട് മണിക്ക് യു കെ ഹനീഫ് നിസാമി കാസര്‍കോട് മതപ്രഭാഷണം നടത്തും.

25ന് ഉച്ചയ്ക്ക് 12 മണിക്ക് സാംസ്‌കാരിക സമ്മേളനം സയ്യിദ് നാസിര്‍ ഹയ്യെ തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. രാത്രി എട്ട് മണിക്ക് ലുഖ്മാനുല്‍ ഹക്കീം സഖാഫി പുല്ലാര മതപ്രഭാഷണം നടത്തും.

26ന് സലീം ഫൈസി ഇര്‍ഫാനി മട്ടന്നൂര്‍, 27ന് ഇസ്മാഈല്‍ മിസ്ബാഹി ചെറുമോത്ത്, 28ന് സ്വാലിഹ് അന്‍വരി ചേകന്നൂര്‍ എന്നിവരും മതപ്രഭാഷണം നടത്തും. 27ന് രാവിലെ 10 മണിക്ക് ദുആ മജ്‌ലിസിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ മദനി കുറാ നേതൃത്വം നല്‍കും. 28ന് മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം സ്വലാത്തുല്‍ നാരിയ മജ്‌ലിസ് നടക്കും. മാര്‍ച്ച് ഒന്നിന് ജുമുഅ നിസ്‌കാരത്തിന് ശേഷം ഉടുപ്പി ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.

വാര്‍ത്താസമ്മേളനത്തില്‍ വി എം ഉസ്മാന്‍ ഹാജി, ഇല്ല്യാസ് തങ്ങള്‍ എരുമാട്, ഹുസൈന്‍ സഖാഫി, ശെരീഫ് എന്‍ പടുപ്പ് സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kasaragod,Inaguration,Religion,Erumad Makham Uroos will be started on 22nd 

Post a Comment