Join Whatsapp Group. Join now!

ദൃശ്യവിസ്മയമായി ഫറൂഖ് അബ്ദുര്‍ റഹ് മാന്റെ ഇശലില്‍ കനല്‍ തോറ്റിയ കവി

മാപ്പിളപ്പാട്ട് കവി ഉബൈദിന്റെ നാട്ടില്‍ മാപ്പിളപ്പാട്ടുകളെയും കൃതികളെയും ഇതിഹാസമാക്കി മാറ്റിയ മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ജീവചരിത്ര ദൃശ്യാഖ്യാനമായ ഇശലില്‍ കനല്‍ Kerala, News, Farook Abdul Rahman's Documentary released
കാസര്‍കോട്: (my.kasargodvartha.com 20.01.2019) മാപ്പിളപ്പാട്ട് കവി ഉബൈദിന്റെ നാട്ടില്‍ മാപ്പിളപ്പാട്ടുകളെയും കൃതികളെയും ഇതിഹാസമാക്കി മാറ്റിയ മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ജീവചരിത്ര ദൃശ്യാഖ്യാനമായ ഇശലില്‍ കനല്‍ തോറ്റിയ കവിയെന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം പ്രക്ഷക മനസ്സുകളില്‍ അഭ്രകാവ്യമായി പരന്നൊഴുകി. വെള്ളിയാഴ്ച രാത്രി പുലിക്കുന്നിലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സ്‌കിന്നേഴ്‌സ് കാസര്‍കോടിന്റെ ആഭിമുഖ്യത്തിലാണ് ഫറൂഖ് അബ്ദുര്‍ റഹ് മാന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്.

ഡോക്യുമെന്ററി സിനിമയെ കലാമേന്മയോടെ കാവ്യാത്മകമായി എങ്ങനെയൊക്കെ ചിത്രീകരിക്കണമെന്നതിന്റെ അടയാളം കൂടിയായിരുന്നു ഇശലില്‍ കനല്‍ തോറ്റിയ കവി. ഡോക്യുമെന്റി പ്രദര്‍ശനം ജില്ലാ കലക്ടര്‍ ഡോ ഡി സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. സ്‌കിന്നേഴ്‌സ് പ്രസിഡണ്ട് എ എ എ റഹ് മാന്‍ അധ്യക്ഷനായി. പ്രൊഫ. എം എ റഹ് മാന്‍ ഡോക്യുമെന്ററിയെക്കുറിച്ച് ആമുഖഭാഷണം നടത്തി. ഓപ്പണ്‍ ഫോറത്തില്‍ മാപ്പിളഗാന ചരിത്ര ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍, റഹ് മാന്‍ തായലങ്ങാടി, കവി പി എസ് ഹമീദ് എന്നിവര്‍ സംസാരിച്ചു. മൊഗ്രാല്‍ ഇശല്‍ ഗ്രാമത്തിലെ അന്‍വര്‍ മൊഗ്രാലും കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി അഭിസൂര്യയും മോയിന്‍കുട്ടി വൈദ്യര്‍ കൃതികള്‍ ആലപിച്ചു. സംവിധായകന്‍ അബ്ദുര്‍ റഹ് മാനെയും ഡോക്യുമെന്ററിയിലെ അഭിനയതാവ് ഹമീദ് എന്നിവരെ ഗള്‍ഫ് വ്യവസായി യഹ് യ തളങ്കര ആദരിച്ചു. അഡ്വ. പി വി ജയരാജന്‍ സ്വാഗതവും ടി എ ഷാഫി നന്ദിയും പറഞ്ഞു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Farook Abdul Rahman's Documentary released
  < !- START disable copy paste -->

Post a Comment