Join Whatsapp Group. Join now!

കോളജ് മാഗസിന്‍ പ്രകാശനം ചെയ്തു

രാജപുരം സെന്റ് പയസ് കോളജ് യൂണിയന്‍ 2017-18 വര്‍ഷ മാഗസിന്‍ റാന്തല്‍ കവിയും അധ്യാപകനുമായ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ പ്രകാശനം ചെയ്തു. കോളജ് യൂണിയന്‍ Kerala, News, College magazine released
രാജപുരം: (my.kasargodvartha.com 20.01.2019) രാജപുരം സെന്റ് പയസ് കോളജ് യൂണിയന്‍ 2017-18 വര്‍ഷ മാഗസിന്‍ റാന്തല്‍ കവിയും അധ്യാപകനുമായ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ പ്രകാശനം ചെയ്തു. കോളജ് യൂണിയന്‍ ചെയര്‍മാന്‍ കിരണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മേരിക്കുട്ടി അലക്‌സ് ആമുഖ പ്രഭാഷണം നടത്തി.

ഡോ. അനില്‍ കുമാര്‍ മാഗസിന്‍ ഡിജിറ്റല്‍ കോപ്പി പ്രകാശനം ചെയ്തു. സ്റ്റാഫ് എഡിറ്റര്‍ ബിപിന്‍ പി എ മാഗസിന്‍ പരിചയപ്പെടുത്തി. സ്റ്റാഫ് സെക്രട്ടറി ഷിനോ പി ജോസ്, മുന്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അനുരാജ് പി കെ, മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം യദു കൃഷ്ണന്‍, യൂണിവേഴ്സിറ്റി യൂണിയന്‍ കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് നീരജ് വി കെ എന്നിവര്‍ സംസാരിച്ചു. മുന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി വിഷ്ണു പ്രസാദ് സ്വാഗതവും സ്റ്റുഡന്റ് എഡിറ്റര്‍ ആതിര എം പി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, College magazine released
  < !- START disable copy paste -->

Post a Comment