Join Whatsapp Group. Join now!

ആലിയ വാര്‍ഷികാഘോഷം മെഹ്ഫില്‍ 2019 ശനിയാഴ്ച

ആലിയ സ്ഥാപനങ്ങളുടെ ഈ വര്‍ഷത്തെ സംയുക്ത വാര്‍ഷികാഘോഷ 19ന് പരവനടുക്കത്തെ ആലിയ കാംപസില്‍ Kerala, News, Press Conference, Aliya Academy, Annual day, Celebration, Aliya anniversary program on Saturday
കാസര്‍കോട്: (my.kasargodvartha.com 17.01.2019) ആലിയ സ്ഥാപനങ്ങളുടെ ഈ വര്‍ഷത്തെ സംയുക്ത വാര്‍ഷികാഘോഷ 19ന് പരവനടുക്കത്തെ ആലിയ കാംപസില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെഹ്ഫില്‍ 2019 എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി ഉച്ചയ്ക്ക് രണ്ടിന് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഡോ. ഗിരീഷ് ചോലയില്‍ ഉദ്ഘാടനം ചെയ്യും. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ മുഖ്യതിഥിയാവും. ടി കെ മുഹമ്മദലി അധ്യക്ഷനാവും.
Kerala, News, Press Conference, Aliya Academy, Annual day, Celebration, Aliya anniversary program on Saturday

രാത്രി എട്ടിന് നടക്കു സമാപന ചടങ്ങില്‍ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യതിഥിയാകും. ചടങ്ങില്‍ വെച്ച് സതേ കാലിഫോര്‍ണിയ യുണിവഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞനും ആലിയ മദ്‌റസ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഡോ. അഹ്മദ് ഇര്‍ഷദിനെ ആദരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ അഡ്വ. എം.സി.എം അക്ബര്‍, ഡോ. അബ്ദുല്‍ ജലീല്‍, ഖലീലുര്‍ റഹ്മാന്‍, വി. ഉദയകുമാര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Press Conference, Aliya Academy, Annual day, Celebration, Aliya anniversary program on Saturday 

Post a Comment