Join Whatsapp Group. Join now!

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ നിയമമാക്കുമ്പോള്‍ മുഴുവന്‍ മെഡിക്കല്‍ ലബോറട്ടറികളുടെയും പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പു വരുത്തണം: കെ പി എല്‍ ഒ എഫ്

മെഡിക്കല്‍ ലബോറട്ടറി സ്ഥാപനങ്ങള്‍ക്ക് പൊലുഷന്‍ ലൈസന്‍സ് അപാകത പരിഹരിക്കണമെന്നും ഉടമസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും ക്ഷേമനിധി ഏര്‍പെടുത്തണമെന്നും Kerala, News, KPLOF about Clinical Establishment bill
കാസര്‍കോട്: (my.kasargodvartha.com 24.12.2018) മെഡിക്കല്‍ ലബോറട്ടറി സ്ഥാപനങ്ങള്‍ക്ക് പൊലുഷന്‍ ലൈസന്‍സ് അപാകത പരിഹരിക്കണമെന്നും ഉടമസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും ക്ഷേമനിധി ഏര്‍പെടുത്തണമെന്നും ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ നിയമമാക്കുമ്പോള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളേയും, ടെക്‌നീഷ്യന്‍മാരേയും സംരക്ഷിച്ചു കൊണ്ടായിരിക്കണമെന്നും കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

കാസര്‍കോട് ജില്ലാ കെ പി എല്‍ ഒ എഫ് ഭാരവാഹികളായി അബൂ യാസര്‍ കെ പി (പ്രസിഡണ്ട്), ഷിജു വി പി (ജനറല്‍ സെക്രട്ടറി), ഫാസില്‍ പി (ട്രഷറര്‍), റാഷിദ് തൃക്കരിപ്പൂര്‍, കിഷോരി കറന്തക്കാട്, മുഹമ്മദ് ഷരീഫ് ഉപ്പള (വൈസ് പ്രസിഡണ്ടുമാര്‍), മുനീര്‍ ചെറുവത്തൂര്‍, സുപ്രഭ ഉളിയത്തടുക്ക, അസ് ലം അടൂര്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

കാസര്‍കോട് പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ കണ്‍വെന്‍ഷന്‍ കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്‍ അസീസ് അരിക്കരയുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി ഗിരീഷ് കെ എന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ മനോജ് കുമാര്‍, അബൂ യാസിര്‍ കെ പി, ഷിജു വി പി എന്നിവര്‍ സംസാരിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, KPLOF about Clinical Establishment bill
  < !- START disable copy paste -->

Post a Comment