കാസര്‍കോട്: (my.kasargodvartha.com 17.09.2018) ഉറങ്ങാന്‍കിടന്ന യുവാവ് ഉറക്കത്തില്‍ മരിച്ചു. ഉത്തര്‍പ്രദേശ് ബല്‍റാം ജില്ല സ്വദേശിയും കാസര്‍കോട് അടുക്കത്ത്ബയലില്‍ താമസക്കാരനുമായ മഹേഷ് കുമാര്‍ (29) ആണ് മരിച്ചത്. കൂലിത്തൊഴിലാളിയായ മഹേഷ് കുമാര്‍ മറ്റു നാലു പേര്‍ക്കൊപ്പം അടുക്കത്ത്ബയലിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം.
ഞായറാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. തിങ്കളാഴ്ച രാവിലെ വിളിച്ചെങ്കിലും ഉണരാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് കൂടെ താമസിക്കുന്നവര്‍ പറഞ്ഞു. ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടതായി സ്ഥിരീകരിച്ചത്. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മണിറാം- യശോദ ദമ്പതികളുടെ മകനാണ്. സഹോദരന്‍ ഉമേഷ് കുമാര്‍ കാസര്‍കോട്ടു തന്നെ മറ്റൊരു സ്ഥലത്ത് ജോലി ചെയ്തുവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Adkathbail, General-hospital, Youth died in sleep
< !- START disable copy paste -->