Join Whatsapp Group. Join now!

എസ് എസ് എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ചൂരിയിലെ പി ഇ താജുദ്ദീന്‍ നിര്യാതനായി

എസ് എസ് എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും എസ് വൈ എസ് ജില്ലാ അഡ്മിനിസ്ട്രേഷന്‍ സെക്രട്ടറിയുമായിരുന്ന ചൂരിയിലെ പി ഇ താജുദ്ദീന്‍ (51)നിര്യാതനായി. ഞായറാഴ്ച Kerala, News, Obituary, SSF ex district Secretary Choori Thajuddin passes away
കാസര്‍കോട്: (my.kasargodvartha.com 05.08.2018) എസ് എസ് എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും എസ് വൈ എസ് ജില്ലാ അഡ്മിനിസ്ട്രേഷന്‍ സെക്രട്ടറിയുമായിരുന്ന ചൂരിയിലെ പി ഇ താജുദ്ദീന്‍ (51)നിര്യാതനായി. ഞായറാഴ്ച രാവിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

എസ് എസ് എഫ് കാസര്‍കോട് താലൂക്ക് ജനറല്‍ സെക്രട്ടറി, കാസര്‍കോട് ഡിവിഷന്‍ പ്രഥമ പ്രസിഡന്റ് തുടങ്ങിയ സ്ഥാനവും വഹിച്ചിരുന്നു. നേരത്തെ യു എ ഇയില്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായും ജോലി ചെയ്തിരുന്നു. നിലവില്‍ കാസര്‍കോട് സര്‍ക്കിള്‍ എസ് വൈ എസ് പ്രസിഡണ്ടായ താജുദ്ധീന്‍ സോണ്‍ സെക്രട്ടറി, ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനവും വഹിച്ചിട്ടുണ്ട്. തെരുവത്ത് ഹൊന്നമൂലയിലാരുന്നു നേരത്തെ താമസം. ഈ അടുത്ത കാലത്താണ് ചൂരിയിലേക്ക് താമസം മാറ്റിത്.

തായലങ്ങാടിയിലെ പരേതനായ പി കെ ഇബ്രാഹിം-  ബീഫാത്വിമ ദമ്പതികളുടെ മകനാണ്.  ഭാര്യ: ആയിശ തെരുവത്ത്. മക്കളില്ല. സഹോദരങ്ങള്‍: മുഹമ്മദ് അബ്ദുല്‍ ഗനി കാഞ്ഞങ്ങാട്, പി ഇ അബ്ദുല്‍ ഖാദില്‍ തെരുവത്ത് (കുവൈത്ത്്), മുഹമ്മദ് അഷ്‌റഫ് മുസ്ലിയാര്‍ എരിയാല്‍, അബൂബക്കര്‍ ഇസ്സത്ത് നഗര്‍, പരേതയായ നഫീസ. ഖബറടക്കം ഞായറാഴ്ച വൈകിട്ടോടെ തായലങ്ങാടി ഖിള്വര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


Keywords: Kerala, News, Obituary, SSF ex district Secretary Choori Thajuddin passes away
  < !- START disable copy paste -->

Post a Comment