Join Whatsapp Group. Join now!

'വിഷന്‍ ഫെസ്റ്റ് വേള്‍ഡ് കപ്പ് 2018': യുവജന ക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ ബിഗ് സ്‌ക്രീനില്‍ ലോകകപ്പ് ഫൈനല്‍ പ്രദര്‍ശിപ്പിച്ച് ക്ലബ്ബുകള്‍

യുവജന ക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ ബിഗ് സ്‌ക്രീനില്‍ ലോകകപ്പ് ഫൈനല്‍ മത്സരം പ്രദര്‍ശിപ്പിച്ചു. വിവിധയിടങ്ങളില്‍ ക്ലബ്ബുകള്‍ സംഘടിപ്പിച്ച ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം കാണാന്‍ നിരവധി പേരെത്തി. ലോകകപ്പിലെ ആവേശകരമായ പല മത്സരങ്ങളും കവKerala, News, Sports, Club, Vision Fest-World Cup 2018, Kerala State Youth Welfare Board, Kasargod, Club, Kingstar Eriyapady, Big Screen Live, FIFA Final, France, Croatia, Yuva Club Eriyapady,
കാസര്‍കോട്: (my.kasargodvartha.com 16.07.2018) യുവജന ക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ ബിഗ് സ്‌ക്രീനില്‍ ലോകകപ്പ് ഫൈനല്‍ മത്സരം പ്രദര്‍ശിപ്പിച്ചു. വിവിധയിടങ്ങളില്‍ ക്ലബ്ബുകള്‍ സംഘടിപ്പിച്ച ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം കാണാന്‍ നിരവധി പേരെത്തി. ലോകകപ്പിലെ ആവേശകരമായ പല മത്സരങ്ങളും കവലകളിലും മറ്റും സ്ഥാപിച്ച ബിഗ് സ്‌ക്രീനിലാണ് ഫുട്‌ബോള്‍ പ്രേമികള്‍ കണ്ടത്.

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ 'വിഷന്‍ ഫെസ്റ്റ് വേള്‍ഡ് കപ്പ് 2018' എന്ന പരിപാടിയുടെ ഭാഗമായാണ് തിരഞ്ഞെടുത്ത ക്ലബ്ബുകളില്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്.


'വിഷന്‍ ഫെസ്റ്റ് വേള്‍ഡ് കപ്പ് 2018': ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനവുമായി കിംഗ്സ്റ്റാര്‍ എരിയപ്പാടി

എരിയപ്പാടി: എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആവേശകരമായ ഫിഫ ലോകകപ്പ് മത്സരങ്ങള്‍ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. സെമി ഫൈനലുകള്‍, ലൂസേഴ്‌സ് ഫൈനല്‍, ഫൈനല്‍ മത്സരങ്ങളാണ് ക്ലബ്ബ് പരിസരത്ത് സ്ഥാപിച്ച ബിഗ് സ്‌ക്രീനിലൂടെ ആരാധകര്‍ കൂടുതല്‍ ദൃശ്യഭംഗിയോടെ കണ്ടത്. പ്രവര്‍ത്തകരെ കൂടാതെ ഫുട്‌ബോള്‍ പ്രേമികളായ നാട്ടുകാരും ഫൈനല്‍ മത്സരം കാണാനെത്തി.

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ 'വിഷന്‍ ഫെസ്റ്റ് വേള്‍ഡ് കപ്പ് 2018' എന്ന പരിപാടിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ യുവജന കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് ബിഗ് സ്‌ക്രീന്‍ സ്ഥാപിച്ചത്.



എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ബിഗ് സ്‌ക്രീന്‍ പ്രദര്‍നം

തായന്നൂര്‍: കൊടോം ബേള്ളൂര്‍ പഞ്ചായത്തിലെ എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലോകകപ്പ് ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം നടത്തി. കേരള യുവജന ക്ഷേമ ബോര്‍ഡിന്റെ വിഷന്‍ ഫെസ്റ്റ് വേള്‍ഡ് കപ്പ് 2018 എന്ന പരിപാടിയുടെ ഭാഗമായി ജില്ലാ യുവജന കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് ബിഗ് സ്‌ക്രീന്‍ സ്ഥാപിച്ചത്.

ക്ലബ്ബ് മെമ്പര്‍മാരെ കൂടാതെ നാട്ടുകാരും മത്സരം കാണാനെത്തി. ക്ലബ്ബ് പ്രസിഡന്റിന്റെ അധ്യക്ഷത വഹിച്ചു. തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ജോയിസ് ജോസഫ് ഉദ്ഘാടനം ചെയ്തു. യുവജന ക്ഷേമ ബോര്‍ഡ് പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ സുരേഷ് വയമ്പ് സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി നന്ദി പറഞ്ഞു.

ക്രൊയേഷ്യ - ഫ്രാന്‍സ് ആരാധകര്‍ തമ്മിലുള്ള പന്തയങ്ങളും, ലോകകപ്പ് ക്വിസ് മത്സരവും, പ്രവചന മത്സരവും, ആര്‍പ്പുവിളിയും, നാടന്‍ പാട്ടുകളുമായി ലോകകപ്പ് ഫൈറ്റേഴ്‌സ് മൈതാനിയില്‍ ആഘോഷിച്ചു. ക്രൊയേഷ്യ - ഫ്രാന്‍സ് ആരാധകര്‍ തമ്മിലുള്ള പന്തയങ്ങളും, ലോകകപ്പ് ക്വിസ് മത്സരവും, പ്രവചന മത്സരവും, ആര്‍പ്പുവിളിയും, നാടന്‍ പാട്ടുകളുമായി ലോകകപ്പ് ഫൈറ്റേഴ്‌സ് മൈതാനിയില്‍ ആഘോഷിച്ചു. ഇഷ്ട ടീമുകളുടെ ഫഌക്‌സുകള്‍ക്ക് പകരം ആരാധകര്‍ തങ്ങളുടെ ടീമിന്റെ പേരില്‍ ഓരോ മരത്തൈ നട്ടുപിടിപ്പിച്ചു.



ലോകകപ്പ് ഫൈനല്‍ ആവേശകരമാക്കി യുവ ക്ലബ്ബ് എരിയപ്പാടിയുടെ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം

എരിയപ്പാടി: ലോകകപ്പ് ഫൈനല്‍ ആവേശകരമാക്കി യുവ ക്ലബ്ബ് എരിയപ്പാടിയുടെ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം. എരിയപ്പാടിയില്‍ സ്ഥാപിച്ച ബിഗ് സ്‌ക്രീനില്‍ കളി കാണാന്‍ നിരവധി ഫുട്‌ബോള്‍ പ്രേമികളെത്തി.

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ 'വിഷന്‍ ഫെസ്റ്റ് വേള്‍ഡ് കപ്പ് 2018' എന്ന പരിപാടിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ യുവജന കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Sports, Club, Vision Fest-World Cup 2018, Kerala State Youth Welfare Board, Kasargod, Club, Kingstar Eriyapady, Big Screen Live, FIFA Final, France, Croatia, Yuva Club Eriyapady,

Post a Comment