Join Whatsapp Group. Join now!

കെ.എം.സി.സി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുസ്ലിം ലീഗ് തീരുമാനം

വിവിധ രാജ്യങ്ങളിലെ കാസര്‍കോട് ജില്ലാ കെ.എം.സി.സികളുടെ നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ആദ്യ പടിയായി Kerala, News, Muslim League decided to coordinate KMCC Activities
കാസര്‍കോട്: (my.kasargodvartha.com 22.07.2018) വിവിധ രാജ്യങ്ങളിലെ കാസര്‍കോട് ജില്ലാ കെ.എം.സി.സികളുടെ നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ആദ്യ പടിയായി കെ.എം.സി.സി. ജില്ലാ ഘടകങ്ങള്‍ നിലവിലുള്ള എല്ലാ രാജ്യങ്ങളിലെയും, പ്രവിശ്യകളിലെയും കമ്മിറ്റികളുടെ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവരുടെ വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കും.

എല്ലാ തലത്തിലും ചര്‍ച്ചകള്‍ നടത്തി കെ.എം.സി.സി. കമ്മിറ്റികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉപകരിക്കുന്ന വിധത്തില്‍ പരിപാടികളും പദ്ധതികളും ആവിഷ്‌ക്കരിക്കും. സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും, യു.എ.ഇ.യി.ലെ വിവിധ എമിറേറ്റ്സ്‌കളിലെയും, മറ്റു രാജ്യങ്ങളിലെയും കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നിലവിലുള്ള ഭാരവാഹികളുടെയും കേന്ദ്ര, നാഷണല്‍ കമ്മിറ്റികളുടെ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ പദവികള്‍ വഹിക്കുന്ന കാസര്‍കോട് ജില്ലക്കാരെയും ഉള്‍പ്പെടുത്തിയാവും വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുന്നത്.

വിവിധ രാജ്യങ്ങളിലെ കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ 00974 55870678 00919633658800 വാട്സ്ആപ്പ് നമ്പറിലോ, iumlksd.dtc@gmail.com, sambasheer@hotmail.com മെയില്‍ ഐഡികളിലോ, ജില്ലാ ലീഗ് ഓഫീസിലെ 04994 230855 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് യോഗം അറിയിച്ചു.


Keywords: Kerala, News, Muslim League decided to coordinate KMCC Activities
  < !- START disable copy paste -->

Post a Comment