Join Whatsapp Group. Join now!

സമസ്ത പൊതു പരീക്ഷയില്‍ മികച്ച വിജയം; അഭിമാനമായി വിദ്യാര്‍ത്ഥികള്‍

സമസ്ത പൊതു പരീക്ഷയില്‍ മികച്ച വിജയം നേടി അഭിമാനമായി വിദ്യാര്‍ത്ഥികള്‍. ബദിയടുക്ക റെയ്ഞ്ചില്‍ പന്ത്രണ്ടാം ക്ലാസില്‍ Kerala, News, Religion, Kasaragod, Badiyadukka, Samastha kerala, Education, Examination, Ranked, Student, Grade Achievement For Students in samastha public examination.
ബദിയടുക്ക: (my.kasargodvartha.com 02.06.2018) സമസ്ത പൊതു പരീക്ഷയില്‍ മികച്ച വിജയം നേടി അഭിമാനമായി വിദ്യാര്‍ത്ഥികള്‍. ഒന്നാം റാങ്ക് നേടിയ എ എച്ച് ഇബ്രാഹിം - ഫൗസിയ ദമ്പതികളുടെ മകള്‍ ഖദീജത്ത് ഫാഹിമ, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഹാജിറ സി എച്ച്, ബദിയടുക്ക റെയ്ഞ്ചില്‍ പത്താം ക്ലാസില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബാറടുക്ക ഹിദായത്ത് നഗര്‍ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസാ വിദ്യാര്‍ത്ഥിനിയും ബി എം ഹനീഫ് - സുബൈദ ദമ്പതികളുടെ മകളുമായ ഫാത്വിമത്ത് കബ്ഷ, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഫാത്തിമത്ത് ഹാരിസ, ജന്നത്ത് തസ്ഹീല, ഫസ്ന ഷെറീന്‍, ഏഴാം ക്ലാസില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എര്‍മുല്ലാഹ് - ഖദീജ ദമ്പതികളുടെ മകള്‍ ആഇശ അര്‍ഷിയ എന്നിവര്‍ ഉന്നത വിജയം കരസ്ഥമാക്കി നാടിന് അഭിമാനമായി.

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിനികള്‍ക്കും വിജയത്തിന് വേണ്ടി പ്രയത്നിച്ച അധ്യാപകരായ ജുനൈദ് അംജദി, മിദ്‌ലാജ് ഹുദവി എന്നിവരെയും രക്ഷിതാക്കളും നാട്ടുകാരും അഭിനന്ദിച്ചു.


സമസ്ത പൊതുപരീക്ഷയില്‍ നൂറുമേനിയുമായി ആലംപാടി നൂറുല്‍ ഇസ്ലാം ഓര്‍ഫനേജ് മദ്രസ

ആലംപാടി: ഈ വര്‍ഷത്തെ സമസ്ത പൊതുപരീക്ഷയില്‍ ആലംപാടി നൂറുല്‍ ഇസ്ലാം ഓര്‍ഫനേജ് മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ക്ക്  ഉന്നതവിജയം. അഞ്ച്, ഏഴ് ക്ലാസുകളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു. അഞ്ചാം ക്ലാസില്‍ ഫാത്തിമത്ത് സഫീദ ഡിസ്റ്റിംഗംഷന്‍ നേടി. 6 പേര്‍ ഫസ്റ്റ് ക്ലാസോടെ പാസായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Religion, Kasaragod, Badiyadukka, Samastha kerala, Education, Examination, Ranked, Student, Grade Achievement For Students in samastha public examination. 

Post a Comment