Join Whatsapp Group. Join now!

എന്‍ എം ഉസ്മാന്‍ മുസ്ല്യാര്‍ മൊഗര്‍ നിര്യാതനായി

ദീര്‍ഘകാലം മൊഗ്രാല്‍പുത്തൂര്‍ മൊഗറിലെ ഇസ്‌ലാമിക വൈജ്ഞാ Kerala, Obituary, Mogral Puthur, MN Usman Musliyar passed away.
മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 01.04.2018) ദീര്‍ഘകാലം മൊഗ്രാല്‍പുത്തൂര്‍ മൊഗറിലെ ഇസ്‌ലാമിക വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കര്‍ണാടക കുമ്പറ കട്ടത്തറില്‍ താമസിക്കുന്ന എന്‍ എം ഉസ്മാന്‍ മുസല്യാര്‍(64) നിര്യാതനായി. പരേതനായ മുഹ് യുദ്ദീന്‍ മുക്‌റിയുടെ മകനാണ്.

സുന്നി സംഘടനകളെ കെട്ടിപ്പടുക്കന്നതില്‍ വലിയ പങ്കുവഹിച്ച അദ്ദേഹം ഖതീബുമാരെ ഏകോപിപ്പിച്ച് ജംഇയ്യതുല്‍ ഖുതുബാ എന്ന പേരില്‍ സംഘടനയും രൂപീകരിച്ചിരുന്നു. സമസ്ത വിഭജനത്തോടെ കാന്തപുരം നേതൃത്വം നല്‍കുന്ന സുന്നി വിഭാഗത്തിന്റെ കൂടെ പ്രവര്‍ത്തിച്ചുവരികയായിരുന്നു.


മജല്‍ ജുമാ മസ്ജിദിലെ പ്രഥമ ഖതീബായിരുന്നു അദ്ദേഹം. നിലവില്‍ പെരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദ് ഖതീബായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. മര്‍കസ്, സഅദിയ്യ, മുഹിമ്മാത്ത്, സിറാജുല്‍ഹുദാ തുടങ്ങിയ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. സമസ്ത കാസര്‍കോട് താലൂക്ക് മുശാവറ അംഗവും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് റൈഞ്ച് ട്രഷറര്‍, കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ അമീര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.

മക്കള്‍: അബ്ദുല്‍ കരീം സഖാഫി, അബ്ദുന്നാസിര്‍ സഖാഫി, ഷാകിര്‍ ഒമാന്‍, സുഹ്‌റ, അഫ്‌സ, സകീന, റഹീമ, റാബിഅ, സുമയ്യ. യൂസുഫ് പള്ളങ്കോട്, അബ്ദുര്‍ റസാഖ് യണ്‍മൂര്‍, അബാസ് യണ്‍മൂര്‍, മുഹമ്മദ് തമീം അഹ്‌സനി മജല്‍ (പ്രസിഡന്റ് എസ്‌വൈഎസ് മൊഗ്രാല്‍പുത്തൂര്‍ സര്‍ക്കിള്‍), അഷ്‌റഫ് ദേലമ്പാടി, അബ്ദുല്ല ദേലമ്പാടി എന്നിവര്‍ ജാമാതാക്കളുമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Obituary, Mogral Puthur, MN Usman Musliyar passed away.

Post a Comment