Join Whatsapp Group. Join now!

ഖത്തര്‍ കെ.എം.സി.സി ടി. ഉബൈദ് പുരസ്‌കാരം റഹ് മാന്‍ തായലങ്ങാടിക്കും ഗംഗന്‍ കെ. മൂവാരികുണ്ടിനും സമ്മാനിച്ചു

ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സിയുടെ ടി.ഉബൈദ് സ്മാരക പുരസ്‌കാരം Kerala, News, Kasargod, Award, Distribution, KMCC, Qatar KMCC T Ubaid award distributed.
കാസര്‍കോട്: (my.kasargodvartha.com 29.03.2018) ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സിയുടെ ടി.ഉബൈദ് സ്മാരക പുരസ്‌കാരം മാധ്യമ രംഗത്തും പ്രഭാഷണ രംഗത്തും ഉയര്‍ന്നൊരു ഇടംകണ്ടെത്തുകയും കാസര്‍കോടിന്റെ സാംസ്‌കാരിക മേഖലയെ ചലിപ്പിക്കുകയും ചെയ്യുന്ന ചന്ദ്രിക മുന്‍ കാസര്‍കോട് ബ്യൂറോ ചീഫ് റഹ് മാന്‍ തായലങ്ങാടിക്കും, ജീവകാരുണ്യ രംഗത്തെ അനുപമ വ്യക്തിത്വം കാഞ്ഞങ്ങാട്ടെ ഗംഗന്‍ കെ. മൂവാരികുണ്ടിനും കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി. അബ്ദുസമദ് സമദാനി അവാര്‍ഡ് സമര്‍പ്പിച്ചു.

Kerala, News, Kasargod, Award, Distribution, KMCC, Qatar KMCC T Ubaid award distributed.

കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പുരസ്‌കാര ദാന ചടങ്ങ് മുസ്്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കീം തളങ്കര അധ്യക്ഷത വഹിച്ചു. നാസര്‍ കൈതക്കാട് സ്വാഗതം പറഞ്ഞു. പുരസ്‌കാരത്തിന് അര്‍ഹരായ റഹ്് മാന്‍ തായലങ്ങാടിയെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.പി കുഞ്ഞിമൂസയും ഗംഗന്‍ കെ. മുവാരികുണ്ടിനെ പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ ഷാഫിയും പരിചയപ്പെടുത്തി.

മുസ്്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ ്മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ ടി.ഇ അബ്ദുല്ല, അസീസ് മരിക്ക, കെ. മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, മുസ ബി. ചെര്‍ക്കള, ഖത്തര്‍ കെ.എം.സി.സി സീനിയര്‍ നേതാവ് എം.പി ഷാഫി ഹാജി, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, എ.എം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അഡ്വ. എം.ടി.പി കരീം, ടി.കെ പൂക്കോയ തങ്ങള്‍, മുട്ടം മഹ് മൂദ്, ഖത്തര്‍ സാലിഹ് ഹാജി, കെ.എസ് അബ്ദുല്ല ഉദുമ, കുഞ്ഞഹമ്മദ് പുഞ്ചാവി, എ.എ അബ്ദുര്‍ റഹ് മാന്‍, ഖാദര്‍ ഹാജി ചെങ്കള, നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിം, പി.പി നസീമ അന്‍വര്‍ കടവത്ത്, ഇബ്രാഹിം മദക്കം തുടങ്ങിയവര്‍ സംസാരിച്ചു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Award, Distribution, KMCC, Qatar KMCC T Ubaid award distributed.

Post a Comment