Join Whatsapp Group. Join now!

എരിയപ്പാടിയിലെ മലഞ്ചരക്ക് വ്യാപാരി എസ് അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി

എരിയപ്പാടിയിലെ മലഞ്ചരക്ക് വ്യാപാരിയും കര്‍ഷകനുമായ എസ് അബ്ദുല്‍ ഖാദര്‍ ഹാജി (76) നിര്യാതനായി. ഞായറാഴ്ച രാത്രി 8.30 മണിയോടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം.Kerala, News, Obituary, Eriyappady S. Adbul Khader Haji passes away
എരിയപ്പാടി: (my.kasargodvartha.com 12.03.2018) എരിയപ്പാടിയിലെ മലഞ്ചരക്ക് വ്യാപാരിയും കര്‍ഷകനുമായ എസ് അബ്ദുല്‍ ഖാദര്‍ ഹാജി (76) നിര്യാതനായി. ഞായറാഴ്ച രാത്രി 8.30 മണിയോടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. കുറച്ചു ദിവസങ്ങളായി കാസര്‍കോട്ടെയും മംഗളൂരുവിലെയും ആശുപത്രികളിലായി ചികിത്സയിലായിരുന്നു.

ദീര്‍ഘകാലമായി ഐഎന്‍എല്ലിന്റെ സജീവ സാന്നിധ്യമായിരുന്നു. ഐ എന്‍ എല്‍ ആലംപാടി വാര്‍ഡ് വൈസ് പ്രസിഡണ്ട്, ഐഎന്‍എല്‍ ചെങ്കള പഞ്ചായത്ത് കമ്മിറ്റി കൗണ്‍സിലര്‍ എന്നീ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കള്‍: മൊയ്തീന്‍ എസ് എ, ഹാരിസ് എസ് എ, അബ്ദുര്‍ റഹ് മാന്‍ എസ് എ, സിദ്ദീഖ് എസ് എ, കബീര്‍ എസ് എ, അസ്‌കര്‍ എസ് എ, മറിയം, ഖദീജ.

മരുമക്കള്‍: ഫരീദ, ആസിറ, മുംതാസ്, റമീസ, അബ്ദുര്‍ റഹ് മാന്‍ സി എച്ച് (ബേവിഞ്ച), ഹമീദ് (ഉളിയത്തടുക്ക). സഹോദരങ്ങള്‍: എസ് മുഹമ്മദ്, പരേതരായ എസ് അബ്ദുല്ല, എസ് അബൂബക്കര്‍. മൃതദേഹം തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ എരിയപ്പാടി ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഐ എന്‍ എല്‍ - എന്‍ വൈ എല്‍ ചെങ്കള പഞ്ചായത്ത് കമ്മിറ്റി, ഐഎന്‍എല്‍ എരിയപ്പാടി ശാഖ കമ്മിറ്റി എന്നിവര്‍ അനുശോചിച്ചു. പ്രതിസന്ധി ഘട്ടങ്ങളിലും പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നിന്ന് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കിയ നേതാവിന്റെ വിയോഗം നാടിന് നഷ്ടമാണെന്ന് അനുശോചനക്കുറിപ്പില്‍ നേതാക്കള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Eriyappady S. Adbul Khader Haji passes away
< !- START disable copy paste -->

Post a Comment