Join Whatsapp Group. Join now!

പുരുഷ വസ്ത്രവ്യാപാരികളുടെ സംഗമവും ഫുട്ബോള്‍ ടൂര്‍ണമെന്റും 26ന്

ജില്ലയിലെ പുരുഷ വസ്ത്രാലയ ഉടമകളുടെ സംഘടനയായ കൈന്റ് ജെന്റ്സ് റെഡിമെയ്ഡ് റീട്ടെയില്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ സൗഹൃദസംഗമവും ചികില്‍സാ ധനസഹായവും Kerala, News, Dress Traders Meet and Football tournament on 26th
കാസര്‍കോട്: (my.kasargodvartha.com 23.03.2018) ജില്ലയിലെ പുരുഷ വസ്ത്രാലയ ഉടമകളുടെ സംഘടനയായ കൈന്റ് ജെന്റ്സ് റെഡിമെയ്ഡ് റീട്ടെയില്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ സൗഹൃദസംഗമവും ചികില്‍സാ ധനസഹായവും ഫുട്ബോള്‍ ടൂര്‍ണമെന്റും 26ന് വൈകിട്ട് ആറരക്ക് മാന്യ വിന്‍ടെച്ചില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജില്ലാ കലക്്ടര്‍ കെ ജീവന്‍ ബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് സമീര്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ 150 ഓളം പുരുഷ വസ്ത്രാലയങ്ങളുടെ ഉടമകള്‍ ആറ് ടീമുകളിലായി പ്രീമിയര്‍ ലീഗില്‍ മത്സരിക്കും. സൗഹൃദ മത്സരത്തിലൂടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി അന്ന് വൈകിട്ട് അഞ്ചിന് സംഘടനയുടെ കീഴിലുള്ള കടകള്‍ അടച്ച് നഗരത്തില്‍ റോഡ് ഷോ സംഘടിപ്പിക്കും. പെരുന്നാള്‍ സീസണിനോടനുബന്ധിച്ച് പുരുഷ വസ്ത്രാലയങ്ങളെ ഉള്‍പ്പെടുത്തി മെഗാനറുക്കെടുപ്പിലൂടെ അഞ്ച് ബുള്ളറ്റ് ബൈക്ക് സമ്മാനിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സമീര്‍, റഫീഖ്, മജീദ്, ഇല്ല്യാസ്, യൂസഫ്, അബു, ഷംസീര്‍, സൈഫു സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Dress Traders Meet and Football tournament on 26th
< !- START disable copy paste -->

Post a Comment