ബദിയടുക്ക: (my.kasargodvartha.com 15.02.2018) ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി കാസര്‍കോട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും നിര്‍മ്മിച്ചു നല്‍കുന്ന ഒമ്പതാമത്തെ ബൈത്തുറഹ് മ ബദിയടുക്ക പഞ്ചായത്തിലെ സഹോദര സമുദായ അംഗത്തിന് നല്‍കും. ബൈത്തുറഹ് മയ്ക്ക് വേണ്ടിയുള്ള ഫണ്ടിന്റെ ആദ്യ ഗഡു ബദിയടുക്കയില്‍ വെച്ച് നടന്ന മുസ്ലിം ലീഗ് മലയോര സമ്മേളന വേദിയില്‍ വെച്ച് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പിയെ ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡണ്ട് സലീം ചെരങ്ങയി ഏല്‍പിച്ചു.
മര്‍ഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ കാസര്‍കോട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായി ഏഴോളം ബൈത്തുറഹ് മകളാണ് കെ എം സി സി മണ്ഡലം കമ്മിറ്റി ഇതിനകം പണിപൂര്‍ത്തീകരിച്ച് കൈമാറിയത്. എട്ടാമത്തെ ബൈത്തുറഹ് മയുടെ പണി ബെള്ളൂര്‍ പഞ്ചായത്തില്‍ പുരോഗമിക്കുകയാണ്.
മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം പഞ്ചായത്ത് കമ്മിറ്റി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സലാം കന്യാപാടി, ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ ആറാട്ടുകടവ്, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവരാണ് ഒട്ടനവധി മേഖലകളില്‍ നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Badiyadukka, KMCC, Fund, KMCC 9th Baithu Rahma; Fund handed over.