മേല്‍പറമ്പ്: (my.kasargodvartha.com 16.02.2018) മകന്‍ വാഹനാപകടത്തില്‍ മരിച്ച് ഒരാഴ്ച തികയുന്നതിനിടെ പിതാവും മരിച്ചു. കീഴൂരിലെ പി.ബി ഇബ്രാഹിം (67) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് കെഎസ്ടിപി റോഡില്‍ ചളിയങ്കോട് വെച്ച് കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് ഇബ്രാഹിമിന്റെ മകന്‍ മുസ്ലിം ലീഗ് നേതാവായിരുന്ന ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം പി ബി അഷ്‌റഫ് (45) മരണപ്പെട്ടിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്ന പിതാവ് ഇബ്രാഹീമും മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ഇബ്രാഹിം സ്വവസതിയില്‍ വെച്ച് നിര്യാതനായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു അഷ്‌റഫിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം.
പരേതയായ സഫിയയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് കുഞ്ഞി, റഫീഖ്, അബൂബക്കര്‍, ഫരീദ, സാജിദ, സുമയ്യ, ബീവി. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, സല്‍മ, കുഞ്ഞിപ്പ, അഹമ്മദ്, പോക്കര്‍, ഖദീജ, നബീസ, ബീഫാത്തിമ, സല്‍മാബി. മരുമക്കള്‍: റഹ്മത്ത്, ഷരീഫ, റംസീന, മുഹമ്മദ്കുഞ്ഞി കോപ്പ, അന്‍വര്‍ സന്തോഷ് നഗര്‍, ഷരീഫ് വീനസ് മേല്‍പറമ്പ്, അബ്ദുല്ല പൊവ്വല്‍. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കീഴൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Kerala, News, Obituary, Melparamb, Kasargod, Accident, Chaliyankod, PB Ashraf, Death.