കാഞ്ഞങ്ങാട്: my.kasargodvartha.com 03.02.2018) അര നൂറ്റാണ്ടിലേറെ കാലം സേവനരംഗത്ത് നിറസാന്നിദ്ധ്യമായി ഒന്നര പതിറ്റാണ്ടിലേറെക്കാലം ചിത്താരിയിലെ ഇസ്ലാമിക പ്രബോധന സേവന രംഗത്ത് ധീര നേതൃത്വം നല്‍കിയ സമസ്തയുടെ നേതൃത്വവും അല്‍ മഖറിന്റെ പ്രസിഡന്റും ജാമിഅ സഅദിയ്യ അട ക്കമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥിയുമായ കെ.പി ഹംസ മുസ്ല്യാര്‍ക്ക് ചിത്താരിയുടെ കര്‍മ്മ ഭൂമിയില്‍ നല്‍കിയ ആദരവ് സുന്നി സംഘ കുടുംബത്തിന്റെയും പൗരാവലിയുടെയും ഏറ്റവും വലിയ ആദരമായി മാറി. ആദരിക്കല്‍ സമ്മേളനത്തിന് അഖി ലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ നേതൃത്വം നല്‍കി.
ആലാമി പള്ളി പരിസരത്ത് നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഹംസ മുസ്ല്യാരെ സൗത്ത് ചിത്താരിയിലെ പി.എ ഉസ്താദ് നഗറിലേക്ക് ആനയിച്ചു. സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് മടക്കരയും അബ്ദുല്‍ സമദ് അമാനിയും ബുര്‍ദ്ദാ ഇശല്‍ വിരുന്നൊരുക്കി സ്വീകരിച്ചു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ആദരിക്കല്‍ സമ്മേളനം മാണിക്കോത്ത് എ.പി അബ്ദുല്ല മുസ്‌ലി യാരുടെ അധ്യക്ഷതയില്‍ ബേക്കല്‍ ഇബ്രാഹിം മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. താജുശ്ശരീഅ എം.അലിക്കുഞ്ഞി മുസ്ല്യാര്‍ ശിറിയ, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരിയും ഷാള്‍ അണിയിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ അനുമോദന ഫലകം നല്‍കി.
അബ്ദുല്‍ ഖാദിര്‍ ഹാജി ചേറ്റുകുണ്ട് സൗത്ത് ചിത്താരിയുടെ സ്‌നേഹോപഹാരം നല്‍കി. അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി അനുമോദന പ്രഭാഷണം നടത്തി. സയ്യിദ് ഇബ് റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് പി എസ് ആറ്റ ക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ അമാനി, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത്, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് യു.പി.എസ് തങ്ങള്‍, പള്ളങ്കോട് അബ് ദുല്‍ ഖാദിര്‍ മദനി, സി അബ് ദുല്ല ഹാജി ചിത്താരി, അബ്ദുല്‍ ഖാദര്‍ ഹാജി പറപ്പള്ളി, അബ്ദുല്ല ഹാജി ചിത്താരി, ബേക്കല്‍ അഹ് മദ് മൗലവി കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അഹ് മദ് മൗലവി കുണിയ, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്ല കുട്ടി ബാഖവി, ആബിദ് സഖാഫി, പിഎസ് മുഹമ്മദ് കുഞ്ഞി ഹാജി പൂച്ചക്കാട്, പിഎച്ച് ഇഖ്ബാല്‍, അലി പൂച്ചക്കാട്, അബ്ദുല്‍ ഹമീദ് മദനി, അമീന്‍ ചിത്താരി, ഇബ്രാഹിം ഹാജി സൗത്ത് ചിത്താരി, റഷീദ് കൂളിക്കാട്, ഖാജ ഹംസ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇസ്മാഈല്‍ ചിത്താരി സ്വാഗതവും അബ്ദുല്ല സഅദി നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Kanhangad, Felicitation for Chithari Hamsa Musliyar.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Kanhangad, Felicitation for Chithari Hamsa Musliyar.