കാസര്‍കോട്: (my.kasargodvartha.com 15.02.2018) ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ചുമതലയുള്ള സി.ബി.ഐ ഡി.വൈ.എസ്.പി കെ.ജി. ഡാര്‍വിന് കൈമാറിയ പശ്ചാത്തലത്തില്‍ ഇനിയും സി.ബി.ഐ അന്വേഷണത്തിലെ അനാസ്ഥ തുടര്‍ന്നാല്‍ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് പി.ഡി.പി നേതൃത്വം നല്‍കുമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തുടക്കം മുതല്‍ അന്വേഷിച്ച ലോക്കല്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ തുടരന്വേഷണത്തെ ഗുരുതരമായി ബാധിക്കുന്ന തരത്തിലായിരുന്നു. ധാര്‍മ്മികമായി സമരരംഗത്ത് തുടക്കം മുതല്‍ അടിയുറച്ച് നില്‍ക്കുന്ന പി.ഡി.പി അടക്കമുള്ള സംഘടനകളുടെ സമരാഹ്വാനത്തെ അസ്ഥിരപ്പെടുത്തുവാനുള്ള ചില സ്ഥാപിത താല്‍പര്യക്കാരായ വ്യക്തികളുടെയും കടലാസു സംഘടനകളുടെയും ശ്രമം ഖാസി വിഷയത്തില്‍ നീതി ആഗ്രഹിക്കുന്ന കാസര്‍കോട്ടെ മതേതര ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയണമെന്നും നിസാര്‍ മേത്തര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ബഷീര്‍ കുഞ്ചത്തൂര്‍, ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര, പി.ടി.യു.സി സംസ്ഥാന സെക്രട്ടറി ഉബൈദ് മുട്ടുന്തല, ജില്ലാ വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ ബെണ്ടിച്ചാല്‍, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ജാസി പൊസോട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, PDP, Chembarika Khazi Death; PDP against Investigation team.