Join Whatsapp Group. Join now!

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയത് വിവേചനപരം: എസ് വൈ എസ്

സ്വതന്ത്ര ഭാരതത്തില്‍ വിവിധ മതവിഭാഗങ്ങള്‍ക്ക് ലഭിച്ചു വന്നിരുന്ന സഹായങ്ങളില്‍ നിന്നും Kerala, News, Bekal, kasaragod, SYS, Hajj, Independence, Uduma, Committee, Religion.SYS against Aborted Hajj subsidy .
ബേക്കല്‍: (my.kasargodvartha.com 17.01.2018) സ്വതന്ത്ര ഭാരതത്തില്‍ വിവിധ മതവിഭാഗങ്ങള്‍ക്ക് ലഭിച്ചു വന്നിരുന്ന സഹായങ്ങളില്‍ നിന്നും മുസ്ലിംകളെ മാത്രം മാറ്റി നിര്‍ത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി വിവേചനപരവും മതനിരപേക്ഷതക്കു നിരക്കാത്തതുമാണെന്ന് എസ് വൈ എസ് ഉദുമ സോണ്‍ കമ്മിറ്റി പ്രസ്താവിച്ചു. ഹജജ് സബ്‌സിഡിയില്‍ നല്‍കിയിരുന്ന 700 കോടി രൂപയാണ് കേന്ദ്ര ഗവര്‍മെന്റ് നിര്‍ത്തലാക്കിയത്. എന്നാല്‍ ഇതര മത വിഭാഗങ്ങള്‍ക്ക് നല്‍കി വരുന്ന സബ്‌സിഡികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമില്ല. ഇത് വിവേചനപരമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.


ഒരു മത വിഭാഗത്തെ മാത്രം വേട്ടയാടി അവര്‍ക്ക് അവകാശപ്പെട്ടതും ഭരണഘടനാപരവുമായ സഹായങ്ങള്‍ നിര്‍ത്തലാക്കുന്നത് മതേതര സങ്കല്‍പ്പങ്ങള്‍ക്കും ഇന്ത്യ കാത്ത് പോരുന്ന പൊതു നൈതികതക്കും എതിരാണ്. മത ന്യൂനപക്ഷങ്ങളോട് ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്ന കേന്ദ്ര ഗവര്‍മെന്റ് ഭരണഘടനയും പാരമ്പര്യവും മറക്കരുതെന്ന് പ്രസിഡണ്ട് ബി കെ അഹമ്മദ് മുസ്ലിയാര്‍ കുണിയ, ജനറല്‍ സെക്രട്ടറി ആബിദ് സഖാഫി മൗവ്വല്‍, ഫിനാന്‍സ് സെക്രട്ടറി മൊയ്തീന്‍ പനേര, മറ്റു ഭാരവാഹികളായ അബ്ദുര്‍ റഹ് മാന്‍ ബാഖവി കുണിയ, മഹ് മൂദ് ജിലാനി ബാഖവി, അബ്ദുല്‍ സലാം ചെമ്പരിക്ക, ബി എ ശാഫി കുണിയ, ബശീര്‍ ഹിമമി സഖാഫി പെരുമ്പള, ബി എം എ മജീദ് മൗവ്വല്‍, ഫൈസല്‍ മാസ്റ്റര്‍ ഉദുമ, ഖാലിദ് പൂത്തിരിയടുക്കം തുടങ്ങിയവര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Bekal, kasaragod, SYS, Hajj, Independence, Uduma, Committee, Religion.SYS against Aborted Hajj subsidy .
< !- START disable copy paste -->

Post a Comment