Join Whatsapp Group. Join now!

'അനാഥരില്ലാത്ത കാസര്‍കോട് ജില്ല'; പുതിയ തീരുമാനവുമായി അനാഥരില്ലാത്ത ഭാരതം ജില്ലാ കമ്മിറ്റി

അനാഥരില്ലാത്ത ഭാരതം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുതല കമ്മിറ്റികള്‍ രൂപീകരിച്ച് അനാഥരില്ലാKerala, News, No Orphan's District committee with No Orphan Kasaragod Project
നീലേശ്വരം: (my.kasargodvartha.com 12.01.2018) അനാഥരില്ലാത്ത ഭാരതം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുതല കമ്മിറ്റികള്‍ രൂപീകരിച്ച് അനാഥരില്ലാത്ത കാസര്‍കോട് ജില്ല ഉണ്ടാക്കിയെടുക്കാന്‍ ജില്ലാ പ്രസിഡണ്ട് കൂക്കാനം റഹ്മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് മാത്യു തോമസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.എം. സുരേന്ദ്രനാഥ്, ടി. മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പ്രവര്‍ത്തനം ശക്തമാക്കാന്‍ സി. കൃഷ്ണന്‍ നായറെ കണ്‍വീനറായി തിരഞ്ഞെടുത്തു. പഞ്ചായത്തുതലത്തില്‍ അനാഥരില്ലാത്ത ഭാരതം കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം കൊടുക്കാന്‍ താല്‍പര്യമുളള ക്ലബ്ബുകള്‍, വായനശാലകള്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

താല്‍പര്യമുളളവര്‍ 9847904104, 9447714779 എന്നീ നമ്പറുകളുമായി ബന്ധപ്പെടാം.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, No Orphan's District committee with No Orphan Kasaragod Project
< !- START disable copy paste -->

Post a Comment