Join Whatsapp Group. Join now!

സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ത്ത് മുതലെടുപ്പ് നടത്താന്‍ ശ്രമമെന്ന് ആരോപണം; ലീഗിനെതിരെ എസ്ഡിപിഐ രംഗത്ത്

സൗഹാര്‍ദ്ദാന്തരീക്ഷം നിലനില്‍ക്കുന്ന കാഞ്ഞങ്ങാട്, മീനപ്പീസ്, ഹദ്ദാദ് നഗര്‍ ഭാഗങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് മുതലെടുപ്പ് നടത്താന്‍ മുസ്ലിംലീഗ് ശ്രമിക്കുന്നുവെന്ന് എസ്ഡിപിഐ. ഇത്തKerala, News, Kanhangad march: SDPI against IUML, Politics, Kasargod.
കാഞ്ഞങ്ങാട്: (my.kasargodvartha.com 10.01.2018) സൗഹാര്‍ദ്ദാന്തരീക്ഷം നിലനില്‍ക്കുന്ന കാഞ്ഞങ്ങാട്, മീനപ്പീസ്, ഹദ്ദാദ് നഗര്‍ ഭാഗങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് മുതലെടുപ്പ് നടത്താന്‍ മുസ്ലിംലീഗ് ശ്രമിക്കുന്നുവെന്ന് എസ്ഡിപിഐ. ഇത്തരം നീക്കങ്ങളില്‍ നിന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പിന്മാറണമെന്നും എസ്ഡിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മേഖലയില്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച പൊതുയോഗത്തിനു മുന്നോടിയായി നടന്ന പ്രകടനത്തിനിടെ യാതൊരു പ്രകോപനവുമില്ലാതെ എസ്ഡിപിഐയുടെ പോസ്റ്ററുകളും ബസ് സ്‌റ്റോപ്പില്‍ സ്ഥാപിച്ച സമയ വിവര ബോര്‍ഡുകളും മറ്റും നശിപ്പിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് യോഗം വിലയിരുത്തി.

Kerala, News, Kanhangad march: SDPI against IUML, Politics, Kasargod.


സമീപപ്രദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത പ്രവര്‍ത്തകരെക്കൊണ്ട് പാര്‍ട്ടിക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും പോസ്റ്ററുകള്‍ നശിപ്പിക്കുകയും ചെയ്തത് സംഘര്‍ഷം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണെന്ന് നേതാക്കള്‍ ആരോപിച്ചു. ലീഗ് പ്രവര്‍ത്തകരുടെ ഗുണ്ടായിസം പോലീസ് നോക്കി നില്‍ക്കുകയായിരുന്നെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ടെന്നും എസ്ഡിപിഐ പറയുന്നു.

മേഖലയിലെ സമാധാനമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അതിനായി ലീഗ് നേതൃത്വം തങ്ങളുടെ അണികളെ നിലക്ക് നിര്‍ത്താന്‍ തയ്യാറാവണമെന്നും എസ്ഡിപിഐ മണ്ഡലം കമ്മറ്റി പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ മൗലവി പറഞ്ഞു. സെക്രട്ടറി നാസര്‍ കമ്മാടം, സമദ് പാറപ്പള്ളി, ജംഷീദ് സദ്ധാംമുക്ക്, അന്‍വര്‍ ഹദ്ദാദ്, റിയാസ്, നൗഷാദ് ഹദ്ധാദ്‌നഗര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kerala, News, Kanhangad march: SDPI against IUML, Politics, Kasargod.

Post a Comment