Join Whatsapp Group. Join now!

സുബൈര്‍ പടുപ്പിന് സ്വീകരണം

മതേതര ശക്തികള്‍ ഭിന്നിച്ച് നിന്നതു കൊണ്ടാണ് സംഘപരിവാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതെന്ന് Gulf, News, Dubai, Reception for Subair Paduppu.
ദുബൈ: (my.kasargodvartha.com 29.12.2017) മതേതര ശക്തികള്‍ ഭിന്നിച്ച് നിന്നതു കൊണ്ടാണ് സംഘപരിവാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതെന്ന് നാഷണല്‍ ലേബര്‍ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ പടുപ്പ് അഭിപ്രായപ്പെട്ടു. ദുബൈ ഐ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു സുബൈര്‍.

Gulf, News, Dubai, Reception for Subair Paduppu.

രാജ്യം ഭരിക്കുന്ന മോഡി ഗവണ്‍മെന്റ് വെറുപ്പിന്റെ രാഷ്ട്രീയവുമായി മുന്നോട്ടു പോകുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ടത് ഓരോ മതേതര വിശ്വാസിയുടെയും കടമയാണ്. ഇന്ത്യാ രാജ്യത്ത് മതേതരത്വം കനത്ത വെല്ലുവിളി നേരിടുമ്പോള്‍ അതിനെ സംരക്ഷിക്കാന്‍ ഇടതു മതേതരചേരിക്ക് കരുത്തു പകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സുബൈര്‍ കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഐ. എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഖാദര്‍ ആലംപാടി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞാവുട്ടി ഖാദര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഖാന്‍ പറയില്‍, താഹിര്‍ കോമൊത്ത്, എം. റിയാസ്, താഹിറലി പുറപ്പാട്, ഷരീഫ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി മുത്തു എരിയാല്‍ സ്വാഗതവും ട്രഷറര്‍ ജലീല്‍ പടന്നക്കാട് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Dubai, Reception for Subair Paduppu.

Post a Comment