Join Whatsapp Group. Join now!

പൊവ്വല്‍ സമാന്‍ സ്‌പോര്‍ട്ടിംഗ് ഭാരവാഹികള്‍

ജീവകാരുണ്യ രംഗത്തും കലാ കായിക മേഖലയിലും മുളിയാര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സമാന്‍ സ്‌പോര്‍ട്ടിംഗ് പൊവ്വലിന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ബഷീര്‍ ബിസ്മിKerala, News, Povvel, Zaman Sporting office bearers, Kasargod,
പൊവ്വല്‍: (my.kasargodvartha.com 04.12.2017) ജീവകാരുണ്യ രംഗത്തും കലാ കായിക മേഖലയിലും മുളിയാര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സമാന്‍ സ്‌പോര്‍ട്ടിംഗ് പൊവ്വലിന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ബഷീര്‍ ബിസ്മില്ല പ്രസിഡന്റായും റമീസ് പൊവ്വല്‍ ജനറല്‍ സെക്രട്ടറി ആയും മുഹമ്മദ് അഷറഫ് ട്രഷറര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍: മുസ്തഫ സി എച്ച്, നൗഷാദ് കോട്ട (വൈസ് പ്രസിഡന്റുമാര്‍), ഖല്‍ഫാന്‍, ശമ്മാസ്   (ജോയിന്റ് സെക്രട്ടറിമാര്‍).

കഴിഞ്ഞ മാസം സംഘടനയുടെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പൊവ്വലില്‍ റഹ് മ
 എന്ന പേരില്‍ വിപുലമായ പരിപാടി സംഘടിപ്പിച്ചിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കാന്‍ യോഗം തീരുമാനിച്ചു. മുന്‍ പ്രസിഡന്റ് ബാത്തിഷ പൊവ്വല്‍ അധ്യക്ഷത വഹിച്ചു. നിസാര്‍ എം എ, സഫ്‌വാന്‍ കോട്ട, ഇര്‍ഷാദ് കോട്ട, നൗഷാദ്, ബഷീര്‍ ബിസ്മില്ല, റമീസ്, സിനാന്‍, അഷ്‌റഫ് കോട്ട തുടങ്ങിയവര്‍ സംസാരിച്ചു.

ബഷീര്‍ ബിസ്മില്ല

റമീസ് പൊവ്വല്‍ 

മുഹമ്മദ് അഷറഫ് 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Povvel, Zaman Sporting office bearers, Kasargod, 

Post a Comment