Join Whatsapp Group. Join now!

മഹിളാ അസോസിയേഷന്‍ സുശീല ഗോപാലന്‍ അനുസ്മരണവും, 'തൊഴില്‍ മേഖലയിലെ സ്ത്രീ പ്രശ്‌നങ്ങള്‍' സെമിനാറും സംഘടിപ്പിച്ചു

മഹിളാ അസോസിയേഷന്‍ സുശീല ഗോപാലന്റെ ചരമദിനം ആചരിച്ചു. യൂണിറ്റ്, വില്ലേജ് കേന്ദ്രങ്ങളില്‍ പതാകയും ഉയര്‍ത്തി. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ചാണ് ജKerala, News, Mahila Association Susheela Gopalan remembrance conducted
കാസര്‍കോട്: (my.kasargodvartha.com 20.12.2017) മഹിളാ അസോസിയേഷന്‍ സുശീല ഗോപാലന്റെ ചരമദിനം ആചരിച്ചു. യൂണിറ്റ്, വില്ലേജ് കേന്ദ്രങ്ങളില്‍ പതാകയും ഉയര്‍ത്തി. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ചാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സ്ഥാപക പ്രസിഡണ്ടും പാര്‍ലമെന്റംഗവും മുന്‍ മന്ത്രിയുമായിരുന്ന സുശീല ഗോപാലന്റെ ചരമദിനം ആചരിച്ചത്.

'തൊഴില്‍ മേഖലയിലെ സ്ത്രീ പ്രശ്‌നങ്ങള്‍' എന്ന വിഷയത്തില്‍ സെമിനാറും നടന്നു. അനുസ്മരണവും സെമിനാറും അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ഡോ. ടി എന്‍ സീമ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം സുമതി അധ്യക്ഷത വഹിച്ചു. വി പി പി ജാനകി, വി വി പ്രസന്നകുമാരി, എം ലക്ഷ്മി, പി ശ്യാമള, പി ബേബി, പി സി സുബൈദ എന്നിവര്‍ സംസാരിച്ചു. മെമ്പര്‍ഷിപ്പ് ക്വാട്ട പൂര്‍ത്തീകരിച്ച ബേഡകം ഏരിയാ കമ്മിറ്റിക്ക് ഉപഹാരം നല്‍കി. ജില്ലാ സെക്രട്ടറി ഇ പത്മാവതി സ്വാഗതം പറഞ്ഞു.

Watch Video




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Mahila Association Susheela Gopalan commemorance held
< !- START disable copy paste -->

Post a Comment