Join Whatsapp Group. Join now!

ദേവകി വധം; അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തുന്നത് പ്രതികളെ സംരക്ഷിക്കുന്ന നിലപാട്: ബിജെപി

പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ ദേവകി കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം തികയാറായിട്ടും ഇതുവരെയും പ്രതികളെ പിടികൂടാന്‍ അന്വേഷണം സംഘത്തിന് സാധിച്ചിട്ടില്ല. അന്വേഷണKerala, News, Devaki murder; BJP against police and CPM
കാസര്‍കോട്: (my.kasargodvartha.com 10.12.2017) പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ ദേവകി കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം തികയാറായിട്ടും ഇതുവരെയും പ്രതികളെ പിടികൂടാന്‍ അന്വേഷണം സംഘത്തിന് സാധിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തുന്നത് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ദേവകിയുടെ ബന്ധുക്കളെ പോലും സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസ് ഭീഷണിപ്പെടുത്തുകയാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ അടിച്ചമര്‍ത്താനാണ് പോലീസ് ശ്രമം. ഉന്നതരായ പലരും കേസില്‍ ഉള്‍പ്പെട്ടതിനാല്‍ സിപിഎം സ്വാധീനത്തിന് വഴങ്ങിയിട്ടാണ് പോലീസ് പ്രക്ഷോഭത്തെ തടയുന്നത്. ചില പോലീസ് ഉദ്യോഗസ്ഥന്മാര്‍ തന്നെ കുടുംബാംഗങ്ങളെ പോലും നേരിട്ട് വിളിച്ച് സമരവുമായി ഒരു തരത്തിലും സഹകരിക്കരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി.

നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ സിപിഎമ്മും ഡിവൈഎഫ്ഐയും ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി ഒരു പോലീസ് സ്റ്റേഷന്‍ മാര്‍ച്ചോടുകൂടി സമരം അവസാനിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. ആക്ഷന്‍ കമ്മിറ്റിയുടെ ശബ്ദം പിന്നീട് ഉയരാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്‍, ദേവകിയുടെ മകന്‍ കെ.നാരായണന്‍, ദേവകിയുടെ സഹോദരന്‍ കെ.സി.വിജയന്‍ എന്നിവരും പങ്കെടുത്തു.




Post a Comment